Friday, September 14, 2018 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.48 AM

ആമ്പല്ലൂരില്‍ കുഴിപ്പനം കുടിവെള്ള പദ്ധതി അവതാളത്തില്‍

uploads/news/2018/08/240148/1.jpg

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ പട്ടികജാതി വികസന ഫണ്ടുപയോഗിച്ച്‌ നിര്‍മാണം ആരംഭിച്ച കുഴിപ്പനം കുടിവെള്ള പദ്ധതി അവതാളത്തില്‍. പദ്ധതിക്കായി ടാങ്ക്‌ നിര്‍മാണം നടത്തിയെങ്കിലും കുളം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കുളം നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ആവശ്യമായ വെള്ളം ലഭിക്കണമെങ്കില്‍ രണ്ടുമീറ്റര്‍ താഴ്‌ചയില്‍ പാറപൊട്ടിക്കണം. പാറപൊട്ടിക്കാനാരംഭിച്ചപ്പോള്‍ സമീപവാസി വീടിനു ഭീഷണിയാണെന്നു പറഞ്ഞു കോടതിയെ സമീപിച്ചു തടഞ്ഞു. മൈനിങ്‌ ആന്റ്‌ ജിയോളജി വകുപ്പിനും പരാതി നല്‍കിയിരുന്നു. പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ്‌ ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്‌. 2017 ജൂലൈ മാസത്തില്‍ നിര്‍മാണം ആരംഭിച്ച പദ്ധതി ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കുടിവെള്ള ശ്രോതസ്‌ കാണാതെ എങ്ങിനെയെങ്കിലും പദ്ധതി തട്ടിക്കൂട്ടി തുടങ്ങാന്‍ ധൃതിപിടിച്ചതാണ്‌ കുടിവെള്ള പദ്ധതി നിലയ്‌ക്കാന്‍ കാരണം. പട്ടികജാതി ക്ഷേമത്തിനുവേണ്ടി ചെലവഴിക്കേണ്ട ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇതുമൂലം പാഴായത്‌. പദ്ധതിയിലെ അഴിമതി അന്വേഷിക്കാന്‍ പരാതികളും ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Friday 10 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW