Wednesday, November 21, 2018 Last Updated 38 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.47 AM

മനുഷ്യാവകാശ ലംഘനം: ആത്മവിശ്വാസം പകരാനാണ്‌ ഫാഷന്‍ ഷോയെന്ന്‌ ഡോ. സഞ്‌ജന

കൊച്ചി: മനുഷ്യാവകാശ ലംഘനത്തിനെതിരേ ഉറച്ച നിലപാടുകളെടുക്കാന്‍ യുവജനതയ്‌ക്ക് ആത്മവിശ്വാസം പകരാനാണു ഫാഷന്‍ ഷോകളിലൂടെ ശ്രമിക്കുന്നതെന്ന്‌ ഫാഷന്‍ ഡിസൈനര്‍ ഡോ. സഞ്‌ജന ജോണ്‍. കൊച്ചിയില്‍ ഇന്ന്‌ വൈകിട്ട്‌ 8.30 ന്‌ നടക്കുന്ന കേരള ഫാഷന്‍ വീക്കില്‍ ഏറ്റവും പുതിയ ഡിസൈനുമായി എത്തിയ സഞ്‌ജന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയിലും വിദേശത്തും ആയിരത്തിലധികം ഫാഷന്‍ ഷോകളില്‍ പങ്കെടുത്ത സ്‌ത്രീ ശാക്‌തീകരണത്തിനും ആഗോളതാപനത്തിനെതിരേയും പ്രകൃതി സൗഹൃദ വസ്‌ത്ര ധാരണത്തിനുമായുള്ള സന്ദേശം നല്‍കാനാണു ശ്രമിക്കുന്നത്‌.
പ്രകൃതി സൗഹൃദ വസ്‌ത്രങ്ങള്‍ ധരിക്കാനാണു ലോക ജനത ആഗ്രഹിക്കുന്നത്‌. മാറുന്ന സംസ്‌കാരത്തിന്‌ അനുസൃതമായുള്ള വസ്‌ത്രങ്ങള്‍ രൂപകല്‍പന ചെയ്യുകയാണു ഡിസൈനേഴ്‌സ് ചെയ്യേണ്ടതെന്നു സഞ്‌ജന പറഞ്ഞു.
മാനസിക ഉല്ലാസത്തിനൊപ്പം സ്വയം തിരിച്ചറിവ്‌ നല്‍കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും യുവജനങ്ങള്‍ക്കു കഴിയുമെന്നതിനാല്‍ കൂടുതല്‍ പേര്‌ ഫാഷന്‍ രംഗത്തേക്കു കടന്നുവരുന്നുണ്ട്‌. വിദേശ വിനോദ സഞ്ചാരികള്‍ക്കു കേരളത്തിന്റെ തനതായ വേഷവിധാനങ്ങള്‍ പരിചയപ്പെടുത്താനും അതിലൂടെ വിദേശ വിപണി കണ്ടെത്തുവാനുമുള്ള ശ്രമങ്ങള്‍ ഫാഷന്‍ ഷോകളിലൂടെ ആരംഭിച്ചതായും ഡോ. സഞ്‌ജന ജോണ്‍ പറഞ്ഞു.

Ads by Google
Advertisement
Friday 10 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW