Sunday, November 18, 2018 Last Updated 43 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.47 AM

സുസ്‌ഥിതി സുസ്‌ഥിരതാ പ്രദര്‍ശനം നാളെമുതല്‍

കൊച്ചി: സി.ഇ.ടി.എ.എ കൊച്ചിയും ബി.കെ.ആര്‍.ജിയും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ സുസ്‌ഥിരതാ പ്രദര്‍ശനമായ സുസ്‌ഥിതി ഇന്ന്‌ ആരംഭിക്കും. എറണാകുളം ടി.ഡി.എം ഹാളില്‍ വച്ച്‌ നടക്കുന്ന പ്രദര്‍ശനം നാളെ വൈകിട്ട്‌ 6.00 മണിക്ക്‌ ഏഷ്യാനെറ്റ്‌ സ്‌ഥാപകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസം ചെയര്‍മാനുമായ ശ്രീ. ശശികുമാര്‍ ഉദ്‌ഘാടനം ചെയ്യും. കൊച്ചി മേയര്‍ ശ്രീമതി. സൗമിനി ജയിന്‍ അധ്യക്ഷയാകും.
12ന്‌ വൈകിട്ട്‌ 5.00 മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ ബഹു. കൃഷി വകുപ്പ്‌ മന്ത്രി ശ്രീ.വി.എസ്‌ സുനില്‍കുമാര്‍ മുഖ്യാതിഥിയാകും സമാപന സമ്മേളനത്തില്‍ ഏറ്റവും നല്ല രീതിയില്‍ സുസ്‌ഥിര, ഹരിത ശീലങ്ങള്‍ നടപ്പിലാക്കിയിട്ടുളളപാര്‍പ്പിട സമുച്ചയങ്ങള്‍ക്ക്‌ മന്ത്രി അവാര്‍ഡ്‌ നല്‍കും. സുസ്‌ഥിതിയോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയം വരിച്ചവര്‍ക്കും മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ്‌ സ്‌ഥാപിച്ചു സുസ്‌ഥിരതാ മാനദണ്ഡങ്ങളില്‍ സ്‌തുത്യര്‍ഹമായ വിജയം നേടിയ കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ഈ സമാപനച്ചടങ്ങില്‍ ബഹു. മന്ത്രി നല്‍കും.
നല്ല നിലനില്‍പ്‌ എന്നര്‍ത്ഥം വരുന്ന സുസ്‌ഥിതി ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമാണ്‌. വളരെ തനിമയുള്ള ഈ പ്രദര്‍ശനത്തിന്റെ ഉദ്ദേശ്യം ആരോഗ്യകരവും ശുചിത്വവുമുള്ള ഒരു സാമൂഹ്യ ജീവിതത്തിലേക്ക്‌ പൊതുജനങ്ങളെ നയിക്കാന്‍ ആവശ്യമായ ജീവിത ശൈലീ പരിവര്‍ത്തനത്തിന്‌ വേണ്ട ബോധവത്‌കരണമാണ്‌.
പൊതുജനങ്ങളും പ്ര?ഫഷണലുകളും വിദ്യാര്‍ഥി സമൂഹവും പങ്കെടുക്കുന്ന, സുസ്‌ഥിരവികസനവുമായി ബന്ധപ്പെട്ട പ്രദര്‍ശനം, സെമിനാറുകള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സുസ്‌ഥിതി യില്‍ ഉണ്ടാവും. സുസ്‌ഥിതിക്ക്‌ കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന്‌ കീഴിലുള്ള ശുചിത്വ മിഷന്റെ പിന്തുണയും സഹകരണവുമുണ്ട്‌.
പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖ കമ്പനികളായ സെറ, കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളം വിഗാര്‍ഡ്‌, കൊച്ചി കപ്പല്‍ ശാല, അസീസിയ,പോപ്പുലര്‍ വെഹിക്കിള്‍സ്‌, ഇന്ത്യന്‍ ഓയില്‍, ഭാരത്‌ പെട്രോളിയം, കയര്‍ ബോര്‍ഡ്‌, ഫെഡറല്‍ ബാങ്ക്‌ തുടങ്ങിയവരാണ്‌ സ്‌പോണ്‍സര്‍മാര്‍.

Ads by Google
Advertisement
Friday 10 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW