Monday, November 19, 2018 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.47 AM

യാത്രക്കാര്‍ക്ക്‌ ആശ്വാസമായി കാഞ്ഞിരമറ്റം വഴി ചില്‍ ബസ്‌

കാഞ്ഞിരമറ്റം: ദീര്‍ഘദൂര സര്‍വീസുകള്‍ കാഞ്ഞിരമറ്റം വഴി വേണമെന്ന യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന്‌ പരിഹാരമായി കെ.എസ്‌.ആര്‍.ടി.സി ചില്‍ ബസ്‌ ആരംഭിച്ചു. എറണാകുളത്തുനിന്നും പുത്തന്‍കാവ്‌-കാഞ്ഞിരമറ്റം അരയന്‍കാവ്‌-കോട്ടയം വഴിയാണ്‌ ഈ സര്‍വീസുകള്‍ കടന്നുപോകുന്നത്‌. എറണാകുളത്തുനിന്നും തിരുവനന്തപുരത്തുനിന്നും 10 ബസുകള്‍ വീതമാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. എറണാകുളത്ത്‌ നിന്ന്‌ ആദ്യ സര്‍വീസ്‌ പുലര്‍ച്ചേ 4.15നും തിരുവനന്തപുരത്തുനിന്നുള്ള ആദ്യ സര്‍വീസ്‌ 5.20നും അരയന്‍കാവിലെത്തും. കോട്ടയത്തു നിന്നും തൃശൂര്‍, കോഴിക്കോട്‌ ഭാഗത്തേക്കുകൂടി ദീര്‍ഘദൂര സര്‍വീസ്‌ ആരംഭിക്കുകൂടി ചെയ്‌താല്‍ ഈ മേഖലയിലെ യാത്രാക്ലേശം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ ജനകീയാഭിപ്രായം.

Ads by Google
Advertisement
Friday 10 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW