Saturday, August 11, 2018 Last Updated 26 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.45 AM

അണക്കെട്ടുകള്‍ തുറന്നു; വെള്ളത്തിലായത്‌ ജനം

uploads/news/2018/08/240132/1.jpg

പത്തനംതിട്ട: പമ്പാനദിയിലേയും കൈവഴിയിലേയും എല്ലാ ഡാമുകളും ഒന്നിച്ച്‌ തുറന്നത്‌ വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവെന്ന്‌ സൂചന. ഒരാഴ്‌ച്ച മുമ്പ്‌ പമ്പയിലെ ജലനിരപ്പ്‌ കുറഞ്ഞ സമയത്ത്‌ സുരക്ഷിതത്വം പാലിക്കാന്‍ അധിക ജലം തുറന്നു വിട്ടിരുന്നെങ്കില്‍ ജനം ഇത്രയേറെ പരിഭ്രാന്തരാകില്ലായിരുന്നു. കാലാവസ്‌ഥ വീണ്ടും ശക്‌തമാകുമെന്ന മുന്നറിയിപ്പ്‌ വന്നിട്ടും അധികൃതര്‍ കുലുങ്ങിയില്ല.
കഴിഞ്ഞ രണ്ടുദിവസം മഴ ശക്‌തമായതോടെ ബുധനാഴ്‌ച്ചയാണ്‌ കക്കി ഡാമിന്റെ കാര്യത്തില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. ഇന്നലെ കക്കി അണക്കെട്ടിനൊപ്പം പമ്പയുടെ പോഷകനദിയായ കക്കാട്ടാറിലെ മൂഴിയാര്‍ ഡാമും തുറന്നുവിട്ടു. ഒപ്പം സ്വകാര്യ ജലവൈദ്യുത പദ്ധതികളായ അളളുങ്കല്‍, കാരിക്കയം എന്നിവയുടെയും മണിയാര്‍ ഡാമിന്റെയും കെ.എസ്‌.ഇ.ബിയുടെ പെരുനാട്‌ ബാരേജിന്റെയും ഷട്ടറുകള്‍ തുറന്നതോടെ പമ്പയിലെ ജലനിരപ്പ്‌ ഒന്നര മീറ്ററോളം ഉയരാന്‍ കാരണമായി.
മഴയ്‌ക്ക്‌ മൂന്നു ദിവസം മാത്രം ശമനമുണ്ടായപ്പോള്‍ പമ്പാ നദിയിലെ ജലനിരപ്പ്‌ ഉദ്ദേശം മൂന്നുമീറ്ററില്‍ അധികം താഴ്‌ന്നിരുന്നു. കുട്ടനാട്ടിലും ജലനിരപ്പ്‌ താണതിനാല്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയായിരുന്നു. രണ്ടു ദിവസം മുമ്പ്‌ മഴ വീണ്ടും ശക്‌തമാകുമെന്ന മുന്നറിയിപ്പു വന്നു. 24 മണിക്കൂറിനകം മഴയുടെ ശക്‌തി ഒരിക്കല്‍ കൂടി കേരളം അറിഞ്ഞു. ഇതിനിടെ വൈദ്യുതി ബോര്‍ഡ്‌ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നെങ്കില്‍ കെടുതി കുറയ്‌ക്കാന്‍ അത്‌ സഹായിക്കുമായിരുന്നുവെന്ന്‌ പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിഗരി പദ്ധതിയുടെ പ്രധാന അണക്കെട്ടായി കക്കി ഡാമിന്റെ രണ്ട്‌ ഷട്ടറുകള്‍ ഏഴര സെന്റീമീറ്റര്‍ വീതം തുറന്നതിന്‌ പിന്നാലെ പമ്പാ ഡാമിന്റെ കാര്യത്തിലും റെഡ്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുകയണിപ്പോള്‍. കക്കിയിലേയും മൂഴിയാറിലെയും ജലത്തോടൊപ്പം പമ്പാ ഡാമിലെ വെള്ളംകൂടിയെത്തിയാല്‍ പമ്പയിലെ ജലനിരപ്പ്‌ നാലുമീറ്ററോളം ഉയരാനാണ്‌ സാധ്യത. താണപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാകാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്‌ മതിയാകും.
കിഴക്ക്‌ മഴ തുടരുകയാണ്‌. ജല സംഭരണികളിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നാല്‍ മാത്രമെ തുറന്ന ഷട്ടറുകള്‍ അടയ്‌ക്കാന്‍ കഴിയു. ഇന്നും മഴ തുടരാനാണ്‌ സാധ്യതയെന്നാണ്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ്‌ കക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്‌. ഇത്‌ രാവിലെയായിരുന്നെങ്കില്‍ ഇടനാടുകളില്‍ വൈകുന്നേരത്തോടെ ജലം എത്തുമായിരുന്നു. വെള്ളപ്പൊക്കത്തിന്റെ തോത്‌ മുന്നില്‍ കണ്ട്‌ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറാന്‍ നാട്ടുകാര്‍ക്കും കഴിയുമായിരുന്നു.

Ads by Google
Advertisement
Friday 10 Aug 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW