Sunday, November 18, 2018 Last Updated 43 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.42 AM

പൊന്‍കുന്നം സിവില്‍ സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തു സമരം ജനവിരുദ്ധമാകരുത്‌: മന്ത്രി ഇ. ചന്ദ്രശേഖരന്‍

uploads/news/2018/08/240120/5.jpg

പൊന്‍കുന്നം: ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരങ്ങളും മറ്റും നടത്താന്‍ അവര്‍ക്ക്‌ അവകാശമുണ്ടെങ്കിലും അവയൊന്നും ജനവിരുദ്ധമാകരുതെന്ന്‌ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. പൊന്‍കുന്നത്ത്‌ ഒമ്പതരക്കോടി രൂപ ചെലവഴിച്ച്‌ നിര്‍മിച്ച സിവില്‍സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.എന്‍.ജയരാജ്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാകളക്‌ടര്‍ ബി.എസ്‌.തിരുമേനി, വാഴൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.പി.ബാലഗോപാലന്‍ നായര്‍, ചിറക്കടവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ജയാശ്രീധര്‍, ജില്ലാപഞ്ചായത്തംഗം ശശികലാ നായര്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം എ.ആര്‍.സാഗര്‍, വാര്‍ഡംഗം ബിന്ദു സന്തോഷ്‌, നേതാക്കളായ കെ.സേതുനാഥ്‌, തോമസ്‌ പുളിക്കന്‍, കെ.ബാലചന്ദ്രന്‍, ഷാജിനല്ലേപ്പറമ്പില്‍, സി.ഐ.അബ്‌ദുള്‍ റസാഖ്‌, പ്രവീണ്‍ ജി.നായര്‍, വി.എസ്‌.ഹരിലാല്‍, മുണ്ടക്കയം സോമന്‍, ബാലു ജി.വെള്ളിക്കര, ടോമി ഡൊമിനിക്‌, ആര്‍.വി.ജോസഫ്‌, ജോസഫ്‌ തുണ്ടത്തില്‍, പി.എന്‍.ദാമോദരന്‍ പിള്ള, ലീനകൃഷ്‌ണകുമാര്‍, അഡ്വ.സുമേഷ്‌ ആന്‍ഡ്രൂസ്‌, തഹസില്‍ദാര്‍ ജോസ്‌ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.
സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങുന്ന വിവിധ ഓഫീസുകള്‍ക്കുള്ള താക്കോല്‍ മന്ത്രി കൈമാറി. സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി നടാനുള്ള പ്ലാവിന്‍തൈ കൈമാറി.
കെട്ടിടനിര്‍മാണത്തിന്‌ നേതൃത്വം നല്‍കിയവരേയും എന്‍.സി.സി.കേഡറ്റുകളേയും ചടങ്ങില്‍ ആദരിച്ചു.

Ads by Google
Advertisement
Friday 10 Aug 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW