Friday, November 16, 2018 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.42 AM

ആകാശപ്പാത ആകാശത്തു തന്നെ

uploads/news/2018/08/240119/4.jpg

കോട്ടയം: പ്ലാറ്റ്‌ഫോം പണിയുന്ന ഇരുമ്പനത്തെ യാര്‍ഡ്‌ വെള്ളത്തില്‍ മുങ്ങി, ആകാശപ്പാത നിര്‍മാണം വീണ്ടും മുടങ്ങി. നിര്‍മാണോദ്‌ഘാടനം കഴിഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷം നിര്‍മാണം ആരംഭിച്ച ആകാശപ്പാതയുടെ നിര്‍മാണമാണു വീണ്ടും മുടങ്ങിയത്‌. ഇരുമ്പനത്തെ യാര്‍ഡിലാണ്‌ ആകാശപ്പാതുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്നത്‌. ഇവിടെ രണ്ടാഴ്‌ച മുമ്പ്‌ വെള്ളം കയറിയതോടെ സാധനങ്ങള്‍ കോട്ടയത്തേയ്‌ക്ക്‌ എത്തിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണെന്നു നിര്‍മാണ ചുമതലുള്ള കിറ്റ്‌കോ അധികൃതര്‍ പറയുന്നു. ഇതിനു പിന്നാലെ ഇന്നലെ വീണ്ടും വെള്ളപ്പൊക്കമുണ്ടായതു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വൈകുന്നതിനു കാരണമാകും.
പ്ലാറ്റ്‌ഫോം ഷീറ്റ്‌ സ്‌ഥാപിക്കുന്നതിനായുള്ള പൈപ്പുകള്‍, പാതയിലെ ഇരുവളയങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേക പൈപ്പുകള്‍ എന്നിവയാണ്‌ അടുത്ത ഘട്ടത്തില്‍ എത്തിക്കേണ്ടത്‌. തുടര്‍ന്ന്‌ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയ്‌ക്ക്‌ ആവശ്യമായ സാധനങ്ങള്‍ എത്തിക്കണം.എന്നാല്‍, മേല്‍ക്കൂര നിര്‍മാണത്തിനുള്ള സാധനങ്ങള്‍ ഒന്നും വാങ്ങിയിട്ടില്ല.
നിര്‍മാണം പൂര്‍ത്തിയായാല്‍, നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ നട്ടം തിരിയുന്ന കാല്‍നടയാത്രക്കാര്‍ക്ക്‌ ആശ്വാസമാകുന്നതാണ്‌ ആകാശപ്പാത. എന്നാല്‍, ഇപ്പോള്‍ പാത യാത്രക്കാര്‍ക്ക്‌ അലോസരം സൃഷ്‌ടിക്കുന്നു. തടസങ്ങള്‍ നീക്കി പ്ലാറ്റ്‌ഫോം മേല്‍ക്കൂരയും പൂര്‍ത്തിയാക്കിയാലും കയറിപ്പറ്റാന്‍ പിന്നെയും കാത്തിരിക്കണം. പാതയിലേക്കു കയറാനുള്ള ലിഫ്‌റ്റിനെക്കുറിച്ച്‌ അധികൃതര്‍ ആലോചിച്ചു പോലും തുടങ്ങാത്തതാണു കാരണം.
അഞ്ചുറോഡുകള്‍ സംഗമിക്കുന്ന റൗണ്ടാനയിലെ കാല്‍നടക്കാര്‍ക്ക്‌ സുഗമമായി സഞ്ചരിക്കാന്‍ ലക്ഷ്യമിട്ട്‌ ആരംഭിച്ച ആകാശപ്പാതയുടെ നിര്‍മാണം നീളുന്നത്‌ എം.സി റോഡില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നു. ആകാശപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ കാല്‍നടയാത്രക്കാര്‍ പ്രധാന വഴിയില്‍ നിന്നു മാറുന്നതോടെ ഗതാഗതതിരക്ക്‌ ഒരു പരിധി വരെ കുറയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.

Ads by Google
Advertisement
Friday 10 Aug 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW