Saturday, November 17, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.42 AM

ഓണവിപണിയില്‍ പച്ചക്കറി പൊള്ളും

uploads/news/2018/08/240118/3.jpg

ചങ്ങനാശേരി: മഴക്കെടുതിയില്‍ പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതോടെ ഓണവിപണിയില്‍ വില കയറുമെന്ന്‌ ആശങ്ക. നാടന്‍ പച്ചക്കറിയുടെ പ്രധാന മേഖലയായ വട്ടവടയിലും പച്ചക്കറി കാര്യമായി കിട്ടാനില്ലാത്തതിനാല്‍ ഹോര്‍ട്ടികോര്‍പ്പും വി.എഫ്‌.പി.സി.കെ യും നെട്ടോട്ടത്തില്‍.
ഇന്നുമുതല്‍ ജില്ലാതലത്തില്‍ ഓണച്ചന്തകള്‍ തുടങ്ങുമെന്നതിനാല്‍ പച്ചക്കറി കിട്ടാനില്ലാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ ആശങ്കയിലാണ്‌. നാടന്‍ പച്ചക്കറി പൂര്‍ണമായി വെള്ളക്കെടുതിയില്‍ നഷ്‌ടമായതിനാല്‍ ഇതര സംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്‌.
കമ്പം, തേനി മാര്‍ക്കറ്റുകള്‍ക്കു പുറമെ മൈസൂരില്‍ നിന്നു പച്ചക്കറി വാങ്ങാനുള്ള നീക്കത്തിലാണ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍. കുടുംബശ്രീ സ്വാശ്രയ സംഘങ്ങള്‍ക്കും പച്ചക്കറി വില്‍ക്കാനില്ല. കാന്തല്ലൂര്‍, മറയൂര്‍, വട്ടവട, എന്നിവിടങ്ങളില്‍ നിന്നായിരുന്നു മുന്‍പ്‌ ഓണം മാര്‍ക്കറ്റുകളിലേക്ക്‌ പച്ചക്കറി സംഭരിച്ചിരുന്നത്‌. കാരറ്റ്‌, ബീറ്റ്‌റൂട്ട്‌, കാബേജ്‌, ഉരുളക്കിഴങ്ങ്‌ എന്നിവയായിരുന്നു ഇവിടങ്ങളില്‍ നിന്ന്‌ മുന്‍വര്‍ഷങ്ങളില്‍ സംഭരിച്ചിരുന്നത്‌.
മഴ ശക്‌തിപ്പെട്ടതോടെ മൂന്നാര്‍ ഗ്രാമങ്ങളില്‍ പച്ചക്കറി കിട്ടാനില്ല. തന്നെയുമല്ല തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്‍സികളും വന്‍കിട വ്യാപാരികളും നേരിട്ടെത്തി പച്ചക്കറി മുന്‍കൂര്‍ പണം നല്‍കി കരാറാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി.
ചേന, ചേമ്പ്‌, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ വിളവെത്തിയിട്ടില്ല. നാടന്‍ പച്ചക്കറികള്‍ക്കും വാഴക്കുലയ്‌ക്കും ഒരാഴ്‌ചയായി വില കുത്തനെ കയറുകയാണ്‌. ജില്ലയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പുറമെ സഹകരണസംഘങ്ങളും കുടുംബശ്രീയും ഓണം പച്ചക്കറി ഫെയറുകള്‍ തുറക്കുന്നുണ്ട്‌.

Ads by Google
Advertisement
Friday 10 Aug 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW