Saturday, August 11, 2018 Last Updated 53 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.42 AM

ഒഴിയാതെ മഴ

uploads/news/2018/08/240117/2.jpg

കോട്ടയം: ഇടവേളയ്‌ക്കു ശേഷം മഴ ശക്‌തിപ്പെട്ടതോടെ ആശങ്കയില്‍ ജനങ്ങള്‍, സമീപ ജില്ലകളെ അപേക്ഷിച്ചു ദുരന്തമോ, ദുരിതമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെങ്കിലും തുടര്‍ച്ചയായി പെയ്യുന്ന മഴയും കഴിഞ്ഞു പോയ പ്രളയത്തിന്റെ ആഘാതവുമാണു ജനങ്ങളുടെ ഭയം വളര്‍ത്തുന്നത്‌. ജില്ലയിലെമ്പാടും ഇന്നലെ രാവിലെ മുതല്‍ ഇടവിട്ടു ശക്‌തമായ മഴ പെയ്‌തിരുന്നു. എന്നാല്‍, എവിടെയും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട ചെയ്‌തിട്ടില്ലെന്നു കണ്‍ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ റോഡിന്റെ വശം ഇടിഞ്ഞു താണു. കനത്ത മഴയുള്ളപ്പോഴാണ്‌ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതെങ്കിലും പിന്നീട്‌ നടത്തിയ അന്വേഷണത്തില്‍ ജലവിതരണ പൈപ്പുകള്‍ പൊട്ടിയാണ്‌ റോഡ്‌ തകര്‍ന്നതെന്ന്‌ വ്യക്‌തമായി. കാഞ്ഞിരപ്പള്ളി -തമ്പലക്കാട്‌ റോഡില്‍ കുരിശുങ്കല്‍ ജങ്‌ഷനു സമീപമാണ്‌ റോഡിന്റെ ഭാഗം തകര്‍ന്നത്‌. ഇതോടെ കുറച്ച്‌ നേരത്തേയ്‌ക്ക്‌ ഗതാഗതം സ്‌തംഭിച്ചു.
മഴ ശക്‌തമായി തുടര്‍ന്നാല്‍ കിഴക്കന്‍ പ്രദേശത്തു മണ്ണിടിച്ചു ഭീഷണി നിലനില്‍ക്കുന്നു. ഒരു മാസം മുമ്പുണ്ടായ ശക്‌തമായ മഴയില്‍ മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലകളില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായിരുന്നു. അതേസമയം, മഴ ശക്‌തമാകരുതേ പ്രാര്‍ഥനയിലാണു പടിഞ്ഞാറന്‍ നിവാസികള്‍. കഴിഞ്ഞ മാസം പെയ്‌ത ശക്‌തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ഇതുവരെയും പടിഞ്ഞാറന്‍ മേഖല മുക്‌തമായിട്ടില്ല. വീടുകളില്‍ നിന്നും വഴികളില്‍ നിന്നും വെള്ളമിറങ്ങിയെങ്കിലും താഴ്‌ന്ന പ്രദേശങ്ങളിലെ വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല.
ആര്‍പ്പൂക്കര, അയ്‌മനം, തിരുവാര്‍പ്പ്‌, കുമരകം പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങളിലാണ്‌ ഇപ്പോഴും വെള്ളക്കെട്ടുകളുള്ളത്‌. ഇന്നു കൂടി മഴ ശക്‌തമായി തുടര്‍ന്നാല്‍ ഈ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാനുള്ള സാധ്യതയേറെയാണ്‌. മാത്രമല്ല, ആദ്യ പ്രളയത്തെ അതിജീവിച്ച നെല്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ പൂര്‍ണമായി നശിക്കാനും മഴ കാരണമാകും.
അതേസമയം, മഴക്കെടുതി വിലയിരുത്തുന്നതിനായുള്ള കേന്ദ്ര സംഘം ഇന്നു ജില്ലയില്‍ എത്തും. ഉച്ചകഴിഞ്ഞു 2.30ന്‌ എത്തുന്ന സംഘം കലക്‌ടറുമായി ചര്‍ച്ച നടത്തും. വിവിധ മേഖലയിലുണ്ടായിട്ടുളള നാശനഷ്‌ടങ്ങള്‍ സംബന്ധിച്ചു കലക്‌ടര്‍ കേന്ദ്ര സംഘത്തിന്‌ വിശദീകരിക്കും.
നാശനഷ്‌ടങ്ങള്‍ നേരിട്ട്‌ വിലയിരുത്തുന്നതിന്‌ സംഘം വൈക്കം ഭാഗത്ത്‌ സന്ദര്‍ശനം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ്‌ സെക്രട്ടറി എ. വി ധര്‍മ്മ റെഡ്‌ഡിയുടെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്‌ടര്‍ ബി. കെ ശ്രീവാസ്‌തവ, കേന്ദ്ര ജല കമ്മീഷന്‍ ഡയറക്‌ടര്‍ തങ്കമണി, ധനമന്ത്രാലയം ജോയിന്റ്‌ ഡയറക്‌ടര്‍ എസ്‌.സി മീന എന്നിവരടങ്ങുന്ന സംഘമാണ്‌ ജില്ലയില്‍ എത്തുന്നത്‌.

Ads by Google
Advertisement
Friday 10 Aug 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW