Thursday, November 15, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.42 AM

വി.ആര്‍.ബി: കണക്കിലെ കൃത്യത, പ്രവര്‍ത്തനത്തിലെ കാര്‍ക്കശ്യം

uploads/news/2018/08/240116/1.jpg

ചങ്ങനാശേരി: നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ പിറ്റേന്ന്‌, പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ആദ്യം അന്വേഷിച്ചിരുന്നയാളാണു വി.ആര്‍. ഭാസ്‌കരന്‍. തെരഞ്ഞെടുപ്പു കണക്കിന്റെ കാര്യത്തിലെ കൃത്യതതയാണു പിറ്റേന്നു കണ്ണുകള്‍ വി.ആര്‍.ബിയിലേക്കു നീളാന്‍ കാരണം.
ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുന്നു വി.ആര്‍.ബി. ഗൗരവത്തില്‍ വിവരിക്കുന്ന കണക്കുകളില്‍ നിന്നു വ്യത്യസ്‌തമായിരുന്നില്ല മിക്ക തെരഞ്ഞെടുപ്പു ഫലവും, അത്രയ്‌ക്കു കൃത്യമായിരുന്നു വി.ആര്‍.ബിയുടെ കണക്കുക്കൂട്ടലുകള്‍.
ചെറുപ്പം മുതല്‍ പാര്‍ട്ടിയായിരുന്നു വി.ആര്‍.ബിയ്‌ക്കെല്ലാം. ഊണും ഉറക്കവുമെല്ലാം പാര്‍ട്ടി ഓഫീസില്‍ തന്നെ. തെരഞ്ഞെടുപ്പു കാലമായാല്‍ പിന്നെ എന്തിനും ഏതിനും വി.ആര്‍.ബി വേണമെന്നായിരുന്നു.
തെരഞ്ഞെടുപ്പിന്‌ ആവശ്യമായ നോട്ടീസ്‌ ഇറക്കുന്നതു മുതല്‍ പാര്‍ട്ടിക്കാരില്‍ നിന്നു വിവരം ശേഖരിക്കുന്നതുവരെ വി.ആര്‍.ബിയുടെ മേല്‍നോട്ടത്തിലായിരുന്നു. കൈയിലെ കറുത്ത ഡയറിയും നീട്ടി കുറുക്കിയുള്ള മൂളലുകളും പല കാര്യങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ആഞ്‌ജയും നിര്‍ദേശവുമായിരുന്നു.
സഹോദരന്‍ വി.ഐ. രാഘവനാണ്‌ വി.ആര്‍.ബി യെ സ്‌കൂളില്‍ ചേര്‍ത്തത്‌. അതിനാല്‍ വടക്കയില്‍ അയ്യപ്പന്‍ എന്നതിന്‌ പകരം വടക്കയില്‍ രാഘവന്‍ എന്നത്‌ ഇന്‍ഷ്യല്‍ ആയി. അങ്ങനെ വി ആര്‍ ഭാസ്‌ക്കരന്‍ എന്ന പേരിന്‌ അര്‍ഹനായി.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന്‌ ആറാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും സംഘടനാ പാടവത്തില്‍ വി.ആര്‍.ബിയെ വെല്ലാന്‍ ആളുണ്ടായിരുന്നില്ല. പിന്നീട്‌ തയ്യല്‍ ജോലിയ്‌ക്കൊപ്പം പൊതു രംഗത്തും സജീവമായി.
സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1944 ല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ കറുകച്ചാല്‍ പോലീസ്‌ സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചു. അന്നു മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത്‌ സജീവമായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച വിആര്‍ബി പിന്നീട്‌ സോഷ്യലിസ്‌റ്റ്‌ കോണ്‍ഗ്രസിലെത്തി. അവിടെനിന്ന്‌ അവിഭക്‌തകമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറിയതോടെ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.
1996 ല്‍ പാലക്കാട്ട്‌ നടന്ന സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്‌ഥാന സമ്മേളനത്തില്‍ പ്രായാധിക്യത്താല്‍ സ്‌ഥാനം ഒഴിയുന്നതുവരെ വി.ആര്‍.ബി. തല്‍സ്‌ഥാനത്ത്‌ തുടര്‍ന്നു.

Ads by Google
Advertisement
Friday 10 Aug 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW