Wednesday, November 14, 2018 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.41 AM

ചിറക്കടവ്‌ മഹാദേവ ക്ഷേത്രച്ചിറയില്‍ മീനരി വഴിപാട്‌ നാളെ

ചിറക്കടവ്‌: മഹാദേവക്ഷേത്രത്തിനു കിഴക്കേ നടയിലെ വിശാലമായ ചിറയില്‍ കര്‍ക്കിടകവാവ്‌ നാളില്‍ മീനരി വഴിപാട്‌. നൂറുകണക്കിനു ഭക്‌തരാണ്‌ എല്ലാവര്‍ഷവും ഈ ദിവസം ചിറയിലെ മീനുകള്‍ക്ക്‌ ധാന്യങ്ങള്‍ അര്‍പ്പിച്ച്‌ പുണ്യം നേടുന്നത്‌. മഹാദേവന്റെ മത്സ്യസമ്പത്തിന്‌ ഭക്ഷണം നല്‍കുന്നത്‌ രോഗശമനത്തിനും പിതൃപുണ്യത്തിനും ഉത്തമമെന്നാണ്‌ പാരമ്പര്യ വിശ്വാസം. ക്ഷേത്രശ്രീകോവിലില്‍ പൂജിച്ചു നല്‍കുന്ന ധാന്യമാണ്‌ ഭക്‌തര്‍ ചിറയില്‍ അര്‍പ്പിക്കുന്നത്‌.
ക്ഷേത്രം ഉയര്‍ന്ന സ്‌ഥലത്ത്‌ നിര്‍മിക്കാന്‍ മണ്ണെടുത്ത പ്രദേശമാണ്‌ ചിറയായി മാറിയത്‌. ക്ഷേത്രനിര്‍മാണത്തിനിടെ ജലദൗര്‍ലഭ്യം വന്നപ്പോള്‍ മഹര്‍ഷി കരപ്രമാണിമാരെ വിളിച്ചുചേര്‍ത്ത്‌ ചിറയുടെ നടുവില്‍ അഗ്‌നികുണ്‌ഠമൊരുക്കി യാഗം നടത്തി.
ദിവസങ്ങള്‍ നീണ്ട യാഗത്തിനൊടുവില്‍ അഗ്‌നിയില്‍ നിന്ന്‌ ജലം പ്രവഹിച്ച്‌ ചിറ നിറഞ്ഞുവെന്നും ക്ഷേത്രനിര്‍മാണം മുടക്കം കൂടാതെ നടന്നുവെന്നുമാണ്‌ ഐതിഹ്യം. വിശാലമായ ചിറയുടെ കരയിലുള്ള ക്ഷേത്രം ചിറക്കടവ്‌ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു.

Ads by Google
Advertisement
Friday 10 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW