Monday, September 10, 2018 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.41 AM

വെള്ളപ്പൊക്കത്തിന്റെ അനന്തരഫലം പനിയും ഛര്‍ദിയും പടരുന്നു

കുമരകം: വെള്ളപ്പൊക്കത്തിന്റെ പിടിയില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയിലെ ജനജീവിതം സാധാരണ നിലയിലേക്ക്‌ എത്തുന്നതിനിടയില്‍ ജലജന്യരോഗങ്ങള്‍ വ്യാപിക്കുന്നു, പകര്‍ച്ചപനിയും വയറിളക്കവും ഛര്‍ദ്ദിലും ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്‌.തിരുവാര്‍പ്പ്‌ ,അയ്‌മനം ,കുമരകം പ്രദേശങ്ങളില്‍ നിന്നു ള്ളവരാണ്‌ രോഗബാധിതരിലേറയും. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒ.പി.വിഭാഗത്തിലെത്തുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങില്‍ വര്‍ധനയുണ്ടായി.. ഇന്നലെ മുന്നറിലേറെ രോഗികളാണ്‌ കുമരകം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒ.പി വിഭാഗത്തിലെത്തിയത്‌. അയ്‌മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇരുന്നൂറിലേറെ രോഗികളും ചികിത്സ തേടി. തിരുവാര്‍പ്പ്‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി എത്തുന്നവ രു ടെഎണ്ണവും ദിനംപ്രതി ഏറി വരുന്നു . കുമരകത്തെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലും രോഗികളുടെ എണ്ണം ഏറി വരുകയാണ്‌ . വെള്ളം കയറി ആഴ്‌ചകള്‍ കിടന്നതിനു ശേഷം ജനവാസസ്‌ഥലങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നതാണ്‌ മഴക്കാല രോഗങ്ങള്‍ പടരുന്നതിനിടയാക്കിയതെന്നാണ്‌ നാട്ടുകാരുടെ പരാതി.

Ads by Google
Advertisement
Friday 10 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW