Tuesday, November 13, 2018 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.41 AM

കര്‍ക്കിടക വാവുബലി; ക്ഷേത്രങ്ങള്‍ ഒരുങ്ങി

കോട്ടയം: കര്‍ക്കിടക വാവുബലിക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. നാഗമ്പടം ക്ഷേത്രം ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വേളൂര്‍ എസ്‌.എന്‍.ഡി.പി യോഗം 31-ാം നമ്പര്‍ വേളൂര്‍ ശാഖയുടെ കര്‍ക്കിടക വാവുബലി നാളെ പുലര്‍ച്ചെ അഞ്ച്‌ മുതല്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നടക്കും. ചമ്പക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചിനു ചടങ്ങുകള്‍ ആരംഭിക്കും.
തിരുവാര്‍പ്പ്‌ ശ്രീവിജ്‌ഞാനോദയ യോഗം ഗുരുദേവ ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ക്കു രാവിലെ ആറിനു തുടക്കമാകും. പരിയാരം എസ്‌.എന്‍.ഡി.പി യോഗം 1711-ാം നമ്പര്‍ പരിയാരം ശാഖ ഗുരുദേവ ക്ഷേത്രത്തിലെ കര്‍ക്കിടകവാവബലി രാവിലെ 5.30ന്‌ നടക്കും.
കോട്ടയം എസ്‌.എന്‍.ഡി.പി യോഗം കോട്ടയം ടൗണ്‍ ബി ശാഖയിലെ ഗുരുധര്‍മ സമിതിയുടെ കര്‍ക്കിക വാവുബലി രാവിലെ അഞ്ചിന്‌ കൊപ്രത്ത്‌ കടവില്‍ നടക്കും.
കുമരകത്തെ ക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ 5.30 ന്‌ ബലിതര്‍പ്പണം ആരംഭിക്കും. ശ്രീകുമാരമംഗലം ക്ഷേത്രം, മുത്തന്റെ നട മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ബലിതര്‍പ്പണം നടക്കുക. എം.എന്‍. ഗോപാലന്‍ തന്ത്രികള്‍ മുത്തന്റെ നടയിലും എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രികള്‍ ശ്രീകുമാരമംഗലം ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന്റെ മുഖ്യകാര്‍മികത്വം വഹിക്കും.
ഒരേ സമയം ആയിരം വ്യക്‌തികള്‍ക്ക്‌ ബലിതര്‍പ്പണം നടത്താന്‍ വേണ്ടുന്ന സൗകര്യങ്ങളാണ്‌ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. 5000 പേര്‍ക്കുള്ള സജ്‌ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോന്‍ പറഞ്ഞു.
നാഗമ്പടം ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ കര്‍ക്കടക വാവ്‌ ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ അഞ്ചിനു ബലിതര്‍പ്പണ പൂജകള്‍ ആരംഭിക്കും.
കോട്ടയം ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ നാഗമ്പടത്ത്‌ ഭക്‌തജനങ്ങളുടെ തിരക്ക്‌ പരിഗണിച്ച്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.പി തൃബലി, തിലഹവനം, കൂട്ട നമസ്‌ക്കാരം തുടങ്ങിയ പൂജകള്‍ക്കായി പ്രത്യേക തറകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്‌. ബലിപൂജകള്‍ക്ക്‌ ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ ശാന്തി, മേല്‍ശാന്തി കുമരകം രജീഷ്‌ ശാന്തി തുടങ്ങിയവര്‍ നേതൃത്വം വഹിക്കും.
നട്ടാശേരി ഗുരുജി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഇറഞ്ഞാല്‍ ദേവീ ക്ഷേത്ര ആറാട്ടുകടവില്‍ പുലര്‍ച്ചെ അഞ്ചിനു ചടങ്ങുകള്‍ ആരംഭിക്കും.
കുമരകം വിരിപ്പുകാല ശ്രീ ശക്‌തീശ്വരം ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലിയുടെ ചടങ്ങുകള്‍ രാവിലെ ആറിന്‌ ആരംഭിക്കും.

Ads by Google
Advertisement
Friday 10 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW