Tuesday, November 20, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.41 AM

മെഡിക്കല്‍ കോളജ്‌ ആശുപത്രി ഡോകടര്‍മാര്‍ സമരത്തിലേക്ക്‌ പി.ജി. ഡോക്‌ടര്‍ നാളെ ഡ്യൂട്ടിയില്‍ കയറില്ല

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ അശാസ്‌ത്രീയമാണെന്നാരോപിച്ചു പി. ജി.ഡോകടര്‍മാര്‍ സമരത്തിലേക്ക്‌. സമരത്തിന്റെ ആദ്യഘട്ടമായി നാളെ മുഴുവന്‍ പി.ജി.ഡോക്‌ടര്‍മാരും ഡ്യൂട്ടിയില്‍ നിന്നു വിട്ടു നില്‍ക്കും. സ്വകാര്യ മെഡിക്കല്‍ കോളജ്‌ ഉള്‍പ്പെടെ മറ്റ്‌ ഗവ. ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്‌ത്‌ വരുന്ന രോഗികളാണു അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നത്‌.
ഇവരെ പരിശോധിക്കുവാന്‍ വിദഗ്‌ദ ഡോക്‌ടര്‍മാരുടെ സേവനം ആവശ്യമായിരിക്കേ വേണ്ടത്ര പ്രാവിണ്യം നേടിയിട്ടില്ലാത്ത നോണ്‍ ക്ലിനിക്കല്‍ പി.ജി.ഡോക്‌ടര്‍മാരെയാണ്‌ അത്യാഹിത വിഭാഗത്തില്‍ നിയമിച്ചിരിക്കുന്നത്‌. അത്യാഹിത വിഭാഗത്തില്‍ വിദഗ്‌ദ ഡോക്‌ടര്‍മാരെ നിയമിക്കുന്നതിലുള്ള അധികൃതരുടെ വീഴ്‌ച മറച്ചുവെക്കാനുള്ള നീക്കം ഭാവിയില്‍ നടക്കാനിരിക്കുന്ന സ്‌ഥിരം നിയമനത്തെ ബാധിക്കുമെന്ന്‌ പി.ജി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
കൂടാതെഇതുമൂലം മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെ ചികിത്സ നിഷേധമാണ്‌ ഉണ്ടാകുന്നതെന്നും പി.ജി.ഡോക്‌ടര്‍മാര്‍ക്ക്‌ ജോലി ഭാരം ഇരട്ടിയിലധികം വര്‍ധിക്കുകയാണെന്നും ഇവര്‍ പറയുന്നു.

Ads by Google
Advertisement
Friday 10 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW