Saturday, September 15, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.41 AM

ലൈസന്‍സില്‍ മോട്ടോര്‍വാഹന വകുപ്പിന്‌ തെറ്റുപറ്റി പിഴ കൂടാതെ പുതുക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

കോട്ടയം: ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ വിതരണം ചെയ്‌തപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത്‌ നിന്നുണ്ടായ തെറ്റിന്റെ പേരില്‍ പുതുക്കി നല്‍കാതിരിക്കുന്ന ലൈസന്‍സ്‌ പിഴയും കാലതാമസവും കൂടാതെ പുതുക്കി നല്‍കണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്‌ ഉത്തരവിട്ടു.
കോട്ടയം തിരുവഞ്ചൂര്‍ കൈലാസത്തില്‍ കെ.കെ. മുരളീധരന്‍ നല്‍കിയ പരാതിയിയില്‍ ഗതാഗത കമ്മീഷണര്‍ക്കും പുനലൂര്‍ ജോയിന്റ്‌ ആര്‍.ടി.ഒയ്‌ക്കുമാണ്‌ ഉത്തരവു നല്‍കിയത്‌. രണ്ടു മാസത്തിനകം ലൈസന്‍സ്‌ പുതുക്കി നല്‍കണമെന്നാണ്‌ ഉത്തരവ്‌. പരാതിക്കാരനു 2002 മുതല്‍ 2017 വരെ ദൈര്‍ഘ്യമുള്ള ലൈസന്‍സ്‌ പുനലൂര്‍ സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ നിന്നു വിതരണം ചെയ്‌തിരുന്നു. 2017 ല്‍ ലൈസന്‍സ്‌ പുതുക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ ലൈസന്‍സിന്റെ കാലാവധി 2007 ല്‍ അവസാനിച്ചതായി വകുപ്പ്‌ കണ്ടെത്തി.
കമ്മീഷന്‍ പുനലൂര്‍ ജോയിന്റ്‌ ആര്‍.ടി.ഒയില്‍ നിന്നു റിപ്പോര്‍ട്ട്‌ വാങ്ങി. പരാതിക്കാരന്റെ ജനന തീയതി ഓഫീസ്‌ രേഖകള്‍ പ്രകാരം 1967 എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ ജനന തീയതി 1957 ആണ്‌.
2002 ല്‍ വിതരണം ചെയ്‌ത ലൈസന്‍സിന്റെ കാലാവധി നിശ്‌ചയിക്കുന്നത്‌ ജനന തീയതി മുതല്‍ 50 വയസുവരെയോ അല്ലെങ്കില്‍ ലൈസന്‍സ്‌ നല്‍കുന്ന തീയതി മുതല്‍ 20 വര്‍ഷം വരെയോ ആണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണോ ആദ്യം വരുന്നത്‌ അന്ന്‌ കാലാവധി അവസാനിക്കും.
പരാതിക്കാരന്‌ 50 വയസ്‌ പൂര്‍ത്തിയായത്‌ 2007 ല്‍ ആണ്‌. അന്ന്‌ ലൈസന്‍സിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. ലൈസന്‍സിന്റെ കാലാവധി 2017 വരെ എന്ന്‌ എഴുതിയത്‌ അബദ്ധവശാല്‍ സംഭവിച്ച പിശകാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെറ്റ്‌ സംഭവിച്ചത്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത്‌ നിന്നാണെന്ന്‌ കമ്മീഷന്‍ കണ്ടെത്തി. ലൈസന്‍സ്‌ പുതുക്കുന്നതിന്‌ പ്രത്യേക അപേക്ഷ ആവശ്യമെങ്കില്‍ അത്‌ പരാതിക്കാരനില്‍ നിന്നും വാങ്ങണമെന്നും ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്‌ ഉത്തരവില്‍ പറഞ്ഞു.

Ads by Google
Advertisement
Friday 10 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW