Monday, November 19, 2018 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.41 AM

ജനജീവിതം സ്‌തംഭിച്ചു

uploads/news/2018/08/240108/2.jpg

കട്ടപ്പന: ദുരിതമഴയില്‍ ഹൈറേഞ്ചില്‍ ജനജീവിതം സ്‌തംഭിച്ചു. ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലായി നിരവധി വീടുകള്‍ തകര്‍ന്നു. പത്തിലധികം സ്‌ഥലങ്ങളിലാണ്‌ ഉരുള്‍പൊട്ടിയത്‌. ദേശീയ, സംസ്‌ഥാന പാതകളില്‍ വിവിധയിടങ്ങളിലായി മണ്ണിടിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു.
കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ ഭാഗത്ത്‌ വെള്ളം കയറി ഗതാഗതം പൂര്‍ണമായി നിലച്ചു. വണ്ടിപ്പെരിയാര്‍ മുതല്‍ വാളാര്‍ഡി വരെയുള്ള ഭാഗമാണ്‌ വെള്ളത്തിനടയിലായത്‌. മൂന്നുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചോറ്റുപാറ തോട്ടിലെ വെള്ളം പാതയിലേക്കു കയറിയതാണു വെള്ളക്കെട്ടിനു കാരണം. ആഴ്‌ചകള്‍ക്കു മുമ്പ്‌ 10 ദിവസത്തോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന്‌ നെല്ലിമലയിലും കക്കികവലയിലും കല്ലിട്ട്‌ നികത്തി റോഡ്‌ ഉയര്‍ത്തിയെങ്കിലും വെള്ളക്കെട്ടിനു ശമനമുണ്ടായില്ല. കാല്‍വരിമൗണ്ട്‌-കരിമ്പന്‍സിറ്റി-എട്ടാംമൈല്‍ റോഡുവശത്ത്‌ ഉരുള്‍പൊട്ടി ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ്‌ റോഡിനോടു ചേര്‍ന്നുള്ള കാല്‍വരിമൗണ്ട്‌ മുള്ളന്‍മട ജെയിംസിന്റെ പുരയിടത്തില്‍ ഉരുള്‍പൊട്ടിയത്‌. അരയേക്കര്‍ സ്‌ഥലത്തെ ഏലം, തേയില കൃഷി ഒലിച്ചുപോയി. രണ്ടുവൈദ്യുതി പോസ്‌റ്റുകള്‍ നിലംപൊത്തിയതോടെ മേഖലയില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്‌. റോഡില്‍ പതിച്ച മണ്ണ്‌ ജെ.സി.ബി ഉപയോഗിച്ച്‌ നീക്കിയെങ്കിലും ഉച്ചയ്‌ക്ക്‌ 12.30 ഓടെ വീണ്ടും മണ്ണിടിഞ്ഞ്‌ ഗതാഗതം നിലച്ചു. മരവും വലിയ പാറയും ഉള്‍പ്പെടെയുള്ളവ റോഡിലേക്കു ഒലിച്ചെത്തി. ഇന്നലെ പുലര്‍ച്ചെയോടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ്‌ കരിമ്പന്‍സിറ്റി-കൂട്ടക്കല്ല്‌ റോഡില്‍ ഗതാഗതം നിലച്ചു. കൂട്ടക്കല്ല്‌ ആറുപറ തോമസിന്റെ വീടിന്റെ മുറ്റമാണ്‌ ഇടിഞ്ഞ്‌ റോഡില്‍ പതിച്ചത്‌.

Ads by Google
Advertisement
Friday 10 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW