Tuesday, November 20, 2018 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.40 AM

ഇടുക്കി അണക്കെട്ട്‌ തുറക്കുന്നത്‌ കാണാനെത്തിയത്‌ ആയിരങ്ങള്‍

ചെറുതോണി: കോരിച്ചൊരിയുന്ന മഴയത്തും ഇടുക്കി അണക്കെട്ട്‌ തുറക്കുന്നത്‌ കാണാനെത്തിയത്‌ ആയിരങ്ങള്‍. വെള്ളം തുറന്നുവിട്ടത്‌ ഹര്‍ഷാരവത്തോടെയാണു സന്ദര്‍ശകര്‍ വരവേറ്റത്‌.
രാവിലെ പത്തിനാണ്‌ അണക്കെട്ട്‌ തുറക്കാന്‍ തീരുമാനിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ചെറുതോണി മുതല്‍ പനംകൂട്ടിവരെയുള്ള പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. 12ന്‌ തുറക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും 12.30നാണു തുറന്നത്‌. ടൗണില്‍ പാലത്തിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങള്‍ പോലീസുകാര്‍ ഇടപെട്ട്‌ മാറ്റി. 12ന്‌ തന്നെ പാലത്തിന്‌ മുകള്‍ ഭാഗത്ത്‌ വടംകട്ടി ഗതാഗതം നിരോധിക്കുകയും ചെയ്‌തു. കട്ടപ്പനയില്‍നിന്നു വരുന്ന വാഹനങ്ങള്‍ ഇടുക്കിയില്‍ തടഞ്ഞ്‌ മരിയാപുരം വഴി കരിമ്പനിലേയ്‌ക്കും കോതമംഗലം തൊടുപുഴ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കരിമ്പനില്‍നിന്നു മരിയാപുരത്തേയ്‌ക്കും വഴി തിരിച്ചുവിട്ടു.
അപ്രതീക്ഷിതമായി വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ യാത്രക്കാര്‍ ബുദ്ധിമുട്ടി. അണക്കെട്ട്‌ തുറക്കുന്നു എന്നറിയിപ്പ്‌ വന്നതോടെ വിവിധ പ്രദേശങ്ങളില്‍നിന്നു നൂറുകണക്കിന്‌ വാഹനങ്ങളില്‍ ആയിരക്കണക്കിനാളുകളാണ്‌ ചെറുതോണിയിലേയ്‌ക്ക് ഒഴുകിയെത്തിയത്‌. അണക്കെട്ട്‌ കാണുന്നതിനെത്തിയവരുടെയും തടഞ്ഞിട്ട വാഹനങ്ങളിലെയും ഉള്‍പ്പെടെയുള്ള യാത്രക്കാരേയും സന്ദര്‍ശകരേയും ടൗണില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം അവസ്‌ഥിലായിരുന്നു. രണ്ടുമണിക്കൂറിനു ശേഷമാണ്‌ ഗതാഗതം നിയന്ത്രണ വിധേയമായത്‌.
മീന്‍പിടിക്കുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചിരുന്നെങ്കിലും പലരും സെല്‍ഫിയെടുക്കുന്നതിനും മീന്‍ പടിക്കുന്നതിനെത്തിയതും പോലീസിനെ ബുദ്ധിമുട്ടിച്ചു.
വാഴത്തോപ്പ്‌, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലായി പെരിയാറിന്റെ ഇരുകരകളില്‍ അപകടാവസ്‌ഥയില്‍ താമസിക്കുന്ന അന്‍പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഇടുക്കിയിലും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരും അവരുടെ വാഹനങ്ങളും എറണാകുളത്തു നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ എത്തിയിരന്നു. റവന്യൂ, ഫയര്‍ഫോഴ്‌സ് , പോലീസ്‌, ദുരന്ത നിവാരണ സേന പഞ്ചായത്ത്‌ തുടങ്ങിയ വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥരുംസുരക്ഷ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കനത്ത മഴ ഉദ്യോഗസ്‌ഥരേയും കാണുന്നതിനെത്തിയ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.

Ads by Google
Advertisement
Friday 10 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW