Thursday, November 15, 2018 Last Updated 18 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.40 AM

നീരൊഴുക്ക്‌ വര്‍ധിച്ചു; അമരാവതി അണക്കെട്ട്‌ വീണ്ടും തുറന്നു

മറയൂര്‍: നീരൊഴുക്ക്‌ വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ അമരാവതി അണക്കെട്ട്‌ വീണ്ടും തുറന്നു. പ്രദേശവാസികള്‍ക്കും അതിര്‍ത്തി ഗ്രാമങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.
മറയൂരും സമീപ പ്രദേശങ്ങളിലും രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ പാമ്പാറ്റിലെ നീരൊഴുക്ക്‌ വര്‍ധിച്ചു. ഇതിനെത്തുടര്‍ന്നാണു തമിഴ്‌നാട്‌ അമരാവതി അണകെട്ടിലെ വെള്ളം തുറന്നു വിട്ടത്‌. രണ്ടാംതവണയാണ്‌ അണക്കെട്ടിലെ വെള്ളം തുറന്നു വിടുന്നത്‌. അണക്കെട്ടില്‍ വെള്ളം നിറഞ്ഞ്‌ ഒഴുകാന്‍ സാധ്യതയുള്ളതിനാലാണ്‌ അതിര്‍ത്തി ഗ്രാമങ്ങളായ രുദ്യപാളയം, കല്ലാപുരം, കൊളുമം, കുമരലിംഗം, മഠത്തിക്കുളം എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശവും നല്‍കി. 90 അടി ഉയരമുള്ള ഡാമില്‍ ഇന്നലെ ഉച്ചയോടെ 88 അടിയായി വെള്ളം ഉയര്‍ന്നതിന്റെ ഭാഗമായാണ്‌ മൂന്നു ഷര്‍ട്ടറുകളിലൂടേയായി സെക്കന്റില്‍ 1831 ഘനഅടി വെള്ളം തുറന്ന്‌ വിട്ടിരിക്കുന്നത്‌. പാമ്പാറ്റില്‍നിന്നു ഡാമിലേക്ക്‌ ഒഴുകിയെത്തുന്നതു സെക്കന്റിന്‌ 2869 ഘനഅടി വെള്ളമാണ്‌. ഇരവികുളം ദേശ്യോദ്യാനത്തിലും ആനമുടിചോലയിലും മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലും പെയ്‌തിറങ്ങിയ മഴമൂലം പാമ്പാറ്റിലൂടെ തമിഴ്‌നാട്‌ അമരാവതി ഡാമിലേക്ക്‌ 2869 ഘനഅടി വെള്ളമാണ്‌ ഒഴുകിയെത്തുന്നത്‌.

Ads by Google
Advertisement
Friday 10 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW