Monday, November 19, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.40 AM

ഭക്‌തിസാന്ദ്രമായി തൃപ്പൂത്താറാട്ട്‌

uploads/news/2018/08/240100/3.jpg

ചെങ്ങന്നൂര്‍: പമ്പാനദിയില്‍ ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്താറാട്ട്‌ തൊഴുത്‌ ആയിരങ്ങള്‍ നിര്‍വൃതി നേടി. മലയാള വര്‍ഷത്തെ ആറാമത്തെ തൃപ്പൂത്തായിരുന്നു ഇത്‌. തൃപ്പൂത്തായ ശേഷം ദേവിയെ ശ്രീകോവിലില്‍നിന്നും തൃപ്പൂത്തറയിലേക്കു മാറ്റിയിരുന്നു.
ഇന്നലെ രാവിലെ ഏേഴാടെ ആറാട്ടിനായി പുറത്തേക്ക്‌ എഴുന്നള്ളിച്ചു. പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട്‌ നടന്നു. തന്ത്രി കണ്‌ഠര്‌ മോഹനരരും മഹേഷ്‌ മോഹനരരും മുഖ്യകാര്‍മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും ആരതിയും നിവേദ്യവും നടന്നു. നിരവധി ഭക്‌തര്‍ നിറപറ സമര്‍പ്പിച്ചു. ക്ഷേത്രത്തിലേക്കു തിരിച്ചഴുന്നള്ളിയ ദേവിയെ റോഡിന്‌ ഇരുവശവുമുള്ള വീടുകളില്‍ നിലവിളക്കും നിറപറയും ഒരുക്കിവച്ചു സ്വീകരിച്ചു. ക്ഷേത്രമതില്‍ക്കകത്ത്‌ പ്രവേശിച്ച ദേവിയ്‌ക്ക്‌ കിഴക്കേനടയിലെ ആനക്കൊട്ടിലില്‍ ഭക്‌തര്‍ നിറപറ സമര്‍പ്പിച്ചു.
ശ്രീകോവിലിന്‌ പുറത്തേക്ക്‌ എഴുന്നള്ളിയ മഹാദേവന്‍ ദേവിയെയും സ്വീകരിച്ച്‌ പടിഞ്ഞാറെ നടയിലെത്തി. ഇവിടെ നിറപറ സമര്‍പ്പണം നടന്നു. പ്രദക്ഷിണം പൂര്‍ത്തിയാക്കി അകത്തെഴുന്നള്ളിച്ച ശേഷം ഇരുനടകളിലും കളഭാഭിഷേകം നടന്നു. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എന്‍.രാജീവ്‌കുമാര്‍ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൃപ്പൂത്താറാട്ട്‌ ദിവസം മുതല്‍ 12 ദിവസം ഹരിദ്രപുഷ്‌പാഞ്‌ജലി നടത്താന്‍ സൗകര്യമുണ്ട്‌.

Ads by Google
Advertisement
Friday 10 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW