Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.40 AM

കക്കി ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

uploads/news/2018/08/240099/2.jpg

ആലപ്പുഴ: പത്തനതിട്ട ജില്ലയിലെ കക്കിഡാം തുറന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ ജലനിരപ്പ്‌ ഉയരുമെന്ന്‌ ആശങ്ക.
കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം, ചെറുതന, പള്ളിപ്പാട്‌, കരുവാറ്റ, ചേപ്പാട്‌, തൃക്കുന്നപ്പുഴ, കുമാരപുരം വില്ലേജുകളിലും കുട്ടനാട്‌ മേഖലയിലെ തകഴി, പുളിങ്കുന്ന്‌, കൈനകരി, എടത്വ,തലവടി, നിരണം. ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍, നെടുമ്പ്രം, കടപ്ര, ചെങ്ങന്നൂര്‍ താലൂക്കിന്റെ കീഴില്‍ വരുന്ന എടനാട്‌, മുണ്ടങ്കാവ്‌, മംഗലം എന്നീ സ്‌ഥലങ്ങളിലും പാണ്ടനാട്‌, തിരുവന്‍വണ്ടൂര്‍, കരട്ടിശേരി, മാന്നാര്‍ എന്നീ വില്ലേജുകളിലും ജലനിരപ്പ്‌ ഉയരാന്‍ സാധ്യതയുള്ളതായി കലക്‌ടറേറ്റില്‍ അടിയന്തിരമായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം വിലയിരുത്തി. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്‌ടര്‍ എസ്‌. സുഹാസ്‌ അറിയിച്ചു. എല്ലാ വകുപ്പുകളും സജ്‌ജമായിരിക്കാന്‍ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ എല്ലാം ശേഖരിച്ച്‌ വയ്‌ക്കാന്‍ ആരോഗ്യ വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കി.
ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍: കലക്‌ടറേറ്റ്‌- 0477-2238630, അമ്പലപ്പുഴ- 0477-2253771, ചേര്‍ത്തല- 0478-2813103, കാര്‍ത്തികപ്പള്ളി- 0479-2412797, കുട്ടനാട്‌- 0477- 2702221, മാവേലിക്കര- 0479-2302216, ചെങ്ങന്നൂര്‍- 0479-2452334.

Ads by Google
Advertisement
Friday 10 Aug 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW