Thursday, November 22, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.39 AM

സി.പി.എമ്മിലെ പൊട്ടിത്തെറി; ജില്ലാ നേതൃത്വം ഇടപെടുന്നു

ചേര്‍ത്തല: സി.പി.എം. ലോക്കല്‍ കമ്മിറ്റിയിലെ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ഇടപെടുന്നു. സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി എക്‌സറെ ലോക്കല്‍ കമ്മിറ്റിയില്‍ ഉടലെടുത്ത ചേരിപ്പോര്‌ രൂക്ഷമായതിനെ തുടര്‍ന്നാണ്‌ ഇടപെടല്‍.
സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏരിയ നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച്‌ ലോക്കല്‍ സെക്രട്ടറിയടക്കം ഏഴ്‌ പേര്‍ രാജി നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും നയപരമായ തീരുമാനങ്ങളെടുത്തിട്ടില്ല. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ നടപടിയിലേക്ക്‌ നീങ്ങാതിരുന്നതെന്നാണ്‌ വിവരം. എക്‌സറേ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള ഏരിയാ കമ്മിറ്റി അംഗം കെ.പി. പ്രതാപന്‌ ലോക്കല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കി. സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്‌ ഭിന്നാഭിപ്രായം ഉയര്‍ന്നതിനെ തുടന്ന്‌ ഏരിയ കമ്മിറ്റി യുക്‌തമായ നടപടിയാണ്‌ സ്വീകരിച്ചതെന്നും അര്‍ഹതയുള്ള പ്രവര്‍ത്തകയ്‌ക്കാണ്‌ സ്‌ഥാനാര്‍ഥിത്വം നല്‍കിയതെന്നും യോഗത്തില്‍ വിശദീകരണമുണ്ടായി. ഒരാള്‍ക്ക്‌ തന്നെ നിരവധി സ്‌ഥാനങ്ങള്‍ നല്‍കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം പാലിച്ചാണത്രേ സ്‌ഥാനാര്‍ഥിയെ നിര്‍ണയിച്ചത്‌. ഏഴ്‌ അംഗങ്ങള്‍ ഒരുമിച്ച്‌ രാജി നല്‍കി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ പ്രവര്‍ത്തിച്ചതിന്‌ പിന്നില്‍ വിഭാഗീതയുണ്ടെന്നും ഇവരെ അംഗത്വത്തില്‍ നിന്നൊഴിവാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നേതൃത്വം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന്‌ എതിര്‍പക്ഷം ആക്ഷേപം ഉന്നയിച്ചു. പിന്നീട്‌ ഏരിയ കമ്മിറ്റി ഓഫീസില്‍ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന്‌ ഏരിയ കമ്മിറ്റിയംഗത്തിന്‌ സെക്രട്ടറിയുടെ താല്‍കാലിക ചുമതല നല്‍കിയ കാര്യം റിപ്പോര്‍ട്ടു ചെയ്‌തു.
രാജി നല്‍കിയ ലോക്കല്‍ സെക്രട്ടറിയടക്കമുള്ള ഏഴ്‌ പേരും യോഗത്തില്‍ പങ്കെടുത്തു. അടുത്ത ദിവസം നടക്കുന്ന ജില്ലാ സെക്രട്ടേറിയേറ്റ്‌ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ്‌ സൂചന. തുടര്‍ന്ന്‌ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഏരിയ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും യോഗം ചേര്‍ന്ന്‌ വിഷയത്തില്‍ തീരുമാനമെടുക്കും.

Ads by Google
Advertisement
Friday 10 Aug 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW