Friday, September 14, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.39 AM

പാലത്തില്‍ മത്സ്യവില്‍പ്പന; യാത്രക്കാര്‍ ദുരിതത്തില്‍

തുറവൂര്‍: മത്സ്യവിപണനത്തിന്റെ ഇടത്താവളമായി തൈക്കാട്ടുശേരി പാലം. മലീനീകരണം മൂലം പൊറുതിമുട്ടി ജനം.
മത്സ്യസംസ്‌കരണ ശാലകളിലേയ്‌ക്കു മത്സ്യങ്ങളുമായി പോകുന്ന കണ്ടെയ്‌നര്‍ ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ പാലത്തില്‍ നിര്‍ത്തിയാണു മറ്റ്‌ വാഹനങ്ങളിലേക്കു പകര്‍ത്തി നല്‍കുന്നത്‌. മത്സ്യാവശിഷ്‌ടങ്ങള്‍ ഇവിടെ ഉപേക്ഷിക്കുന്നതുമൂലം പ്രദേശത്ത്‌ മലിനീകരണം രൂക്ഷമായി.
മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്നതോടെ ദുര്‍ഗന്ധം അസഹ്യമായി. നിരവധി വാഹനങ്ങളാണു ദിവസേന പ്രവേശന പാതയുടെ വശങ്ങളില്‍ പാര്‍ക്ക്‌ ചെയ്‌ത്‌ മത്സ്യ കൈമാറ്റം നടത്തുന്നത്‌. വലിയ വാഹനങ്ങള്‍ പാതയോരത്തു പതിവായി പാര്‍ക്ക്‌ ചെയ്യുന്നതു നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. മത്സ്യാവശിഷ്‌ടങ്ങള്‍ കുന്നുകൂടുന്നതു പ്രദേശമാകെ അസഹ്യമായ ദുര്‍ഗന്ധം പരക്കാനും കാരണമായി.
ഇതു സാംക്രമീക രോഗങ്ങള്‍ പടരാന്‍ കാരണമാകുമെന്ന ആശങ്കയിലാണു നാട്ടുകാര്‍. വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന്‌ കായലില്‍ നിക്ഷേപിക്കുന്നതായി പരാതിയുണ്ട്‌.
കഴിഞ്ഞദിവസം കായലില്‍ മാലിന്യം തള്ളാനെത്തിയവരെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. വാഹനത്തില്‍ ബോക്‌സുകളിലാണ്‌ മാലിന്യം കൊണ്ടുവരുന്നത്‌. കഴുകാനെന്ന വ്യാജേനയാണ്‌ മാലിന്യം കായലില്‍ നിക്ഷേപിക്കുന്നത്‌. യാത്രക്കാര്‍ക്കും പ്രഭാത, സായാഹ്ന സവാരി നടത്തുന്ന നൂറുകണക്കിനാളുകള്‍ക്കും അസഹ്യമായ ദുര്‍ഗന്ധം മൂലം കടന്നുപോകാനാകാത്ത സ്‌ഥിതിയാണ്‌. മലിന്യ നിക്ഷേപം വ്യാപകമായിട്ടും ആരോഗ്യ വകുപ്പും പഞ്ചായത്ത്‌ അധികൃതരും ഈ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കുന്നില്ലെന്നാണ്‌ പ്രദേശവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
മാലിന്യ നിക്ഷേപവും യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മത്സ്യ കൈമാറ്റവും തടയാന്‍ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Friday 10 Aug 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW