Friday, September 14, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.39 AM

കാറ്റിലും മഴയിലും വീടും സ്‌കൂളിന്റെ മതിലും തകര്‍ന്നു

മാവേലിക്കര: ശക്‌തമായ മഴയിലും കാറ്റിലും വീട്‌ തകര്‍ന്നു വീണു. കുറത്തികാട്‌ വേടന്‍ കോളനിയില്‍ കുണ്ടോലില്‍ കുഞ്ഞുമോന്റെ വീടാണു കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നത്‌. വീട്ടിലുണ്ടായിരുന്ന കുഞ്ഞുമോനും കുടുംബവും സമീപത്തെ കുടുംബവീട്ടിലേക്കു പോയതിനാലാണ്‌ അപകടമൊഴിവായത്‌. വേടന്‍ കോളനിയില്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്കു മുമ്പാണു വീടുകള്‍ നിര്‍മിച്ച്‌ നല്‍കിയത്‌. അഞ്ചോളം വീടുകളാണ്‌ ഇത്തരത്തില്‍ കോളനിയിലുള്ളത്‌. കാലവര്‍ഷം കടുത്തതോടെ ഈ വീടുകള്‍ക്കെല്ലാം ബലക്ഷയമുള്ളതായാണു കോളനി നിവാസികള്‍ പറയുന്നത്‌. ഇതില്‍ പലതും ചോര്‍ന്നൊലിക്കുന്ന നിലയിലാണ്‌. ശക്‌തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്‌ന്നു. കുറത്തികാട്‌ ഹൈസ്‌കൂള്‍ ജങ്‌ഷനു സമീപം മൂലശേരില്‍ വിജയന്റെ വീട്ടിലെ കിണറാണ്‌ ഇടിഞ്ഞു താഴ്‌ന്നത്‌.
മഴയില്‍ കുറത്തികാട്‌ എന്‍.എസ്‌.എസ്‌ എച്ച്‌.എസ്‌.എസിന്റെ മതില്‍ മരം വീണ്‌ തകര്‍ന്നു. ഈ സമയം മഴയായതിനാല്‍ വിദ്യാര്‍ഥികള്‍ ആരും മൈതാനത്തില്ലാതിരുന്നത്‌ അപകടം ഒഴിവാക്കി. എന്‍.എസ്‌.എസ്‌. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ടി.കെ. പ്രസാദ്‌, സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Advertisement
Friday 10 Aug 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW