Tuesday, November 13, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.39 AM

കര്‍ക്കിടക വാവ്‌ നാളെ ബലി തര്‍പ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളും

എടത്വാ: പിതൃ പ്രീതിക്കായി കര്‍ക്കിടക വാവുബലിതര്‍പ്പണത്തിന്‌ ജില്ലയിലെ ക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളിലും ഒരുക്കങ്ങളായി. 11 നാണു വാവു ബലി. സൂര്യന്‍ ഉത്തരായന കാലത്തുനിന്നും ദക്ഷിണായനത്തിലേക്കു പ്രദക്ഷിണ ദിശ മാറ്റുന്ന കര്‍ക്കിടക രാശിയിലാണു ബലി തര്‍പ്പണം. പിതൃക്കളുടെ മോക്ഷത്തിനായി വര്‍ഷംതോറും കര്‍ക്കിടക വാവിന്‌ ബലിയിടുന്ന വിശ്വാസത്തിന്‌ ഏറെ പഴക്കമുണ്ട്‌.
ഉത്തരായന കാലം ദേവപ്രീതികരമാണെങ്കില്‍ ദക്ഷിണായനം പിതൃ പ്രീതികരമാണ്‌. ദക്ഷിണായന കാലത്തെ ആദ്യ അമാവാസി കൂടിയാണു വാവ്‌ ബലിദിനം. ബലി തര്‍പ്പണം പോലെ പ്രധാനമാണു പിതൃക്കളുടെ പേരില്‍ ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടുകള്‍. വ്രത ശുദ്ധിയോടെ പിതൃപരമ്പരയ്‌ക്ക്‌ വേണ്ടി നടത്തുന്ന കര്‍മ്മങ്ങളായതിനാല്‍ ബലി തര്‍പ്പണം ശ്രാദ്ധം എന്നും അറിയപ്പെടും. തൃക്കുന്നപ്പുഴ ധര്‍മ്മശാസ്‌ത്രാ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കടല്‍ത്തീരത്ത്‌ നടത്തുന്ന ബലി തര്‍പ്പണമാണു ജില്ലയിലെ ഏറ്റവും വലിയ ചടങ്ങ്‌.
ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇപ്പോള്‍ ബലി തര്‍പ്പണത്തിനു സൗകര്യമൊരുക്കുന്നുണ്ട്‌. അച്ചന്‍കോവില്‍, പമ്പ, വേമ്പനാട്‌ കായല്‍ തീരം തുടങ്ങി നിരവധി സ്‌നാന ഘട്ടങ്ങളിലും ബലി തര്‍പ്പണത്തിന്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഇത്തവണ ബലി തര്‍പ്പണത്തിന്‌ എത്തുന്നവര്‍ ജലാശയങ്ങളില്‍ വെള്ളക്കൂടുതല്‍ ആയതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. നങ്ങ്യാര്‍കുളങ്ങര തോട്ടപ്പള്ളി തീരദേശ റോഡില്‍ അര്‍ധരാത്രി മുതല്‍ തന്നെ പോലീസ്‌ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. തീരദേശത്ത്‌ തൃക്കുന്നപ്പുഴയില്‍ മാത്രമാണ്‌ ലൈഫ്‌ ഗാര്‍ഡിന്റെ സേവനം ലഭിക്കുന്നത്‌. തോട്ടപ്പള്ളി മുതല്‍ വടക്കോട്ട്‌ പുറക്കാട്‌, അമ്പലപ്പുഴ പുന്നപ്ര, ആലപ്പുഴ തുടങ്ങി വടക്കന്‍ മേഖലയിലും കടല്‍ പ്രക്ഷുബ്‌ധമായിരിക്കുന്ന അവസ്‌ഥയില്‍ ലൈഫ്‌ ഗാര്‍ഡിന്റെ സേവനം ലഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. ബലി തര്‍പ്പണത്തിന്‌ എത്തുന്നവര്‍ക്കു വേണ്ട സഹായം ചെയ്യാനായി റവന്യു വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ യോഗം വിളിച്ചു കൂട്ടി വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.

Ads by Google
Advertisement
Friday 10 Aug 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW