Friday, September 14, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.39 AM

ലെവല്‍ക്രോസില്‍ അപകടങ്ങള്‍ പതിവ്‌

അരൂര്‍: ലെവല്‍ ക്രോസില്‍ ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍ പെടുന്നത്‌ പതിവാകുന്നു. ചന്തിരൂര്‍ വെളുത്തുള്ളി സൗത്ത്‌ റെയില്‍വേ ക്രോസിലാണ്‌ അപകടങ്ങള്‍ നിത്യസംഭവമായത്‌. വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ ചെറിയ കോണ്‍ക്രീറ്റ്‌ സ്ലാബുകളാണ്‌ റെയില്‍ പാളത്തിന്റെ ഇരുവശങ്ങളിലുമായി പാകിയിട്ടുള്ളത്‌.
സ്ലാബുകളുടെ ഇടയില്‍ വാഹനങ്ങളുടെ വീലുകള്‍ കുരുങ്ങുന്നതാണ്‌ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. സ്ലാബുകളുടെ വിടവുകള്‍ അടയ്‌ക്കണമെന്ന്‌ കാട്ടി നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക്‌് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സ്ലാബുകളും റോഡിനോട്‌ ചേര്‍ന്നുള്ള ഭാഗവും സമനിരപ്പല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ്‌ വാഹനങ്ങള്‍ കടന്നുപോകുന്നത്‌. കഴിഞ്ഞദിവസം സൈക്കിള്‍ യാത്രികന്‍ വീണ്‌ കൈ ഒടിഞ്ഞിരുന്നു.
ട്രെയിന്‍ കടന്നു പോയശേഷം ഗേറ്റ്‌ തുറക്കുമ്പോള്‍ ഇരുചക്രവാഹങ്ങള്‍ അപകടത്തില്‍ പെടുന്നത്‌ ഏറെ നേരം ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നുണ്ട്‌. ഇതിന്‌ അടിയന്തര പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Friday 10 Aug 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW