Wednesday, November 21, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.53 AM

കുന്നത്തുകളത്തില്‍ തട്ടിപ്പ്‌: 39 കിലോ സ്വര്‍ണവും 25 ലക്ഷവും കണ്ടെത്തി

uploads/news/2018/08/239992/3.jpg

കോട്ടയം: കുന്നത്തുകളത്തില്‍ സാമ്പത്തിക തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ടു, കോടതി നിയോഗിച്ച റിസീവറുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയിലെ ജ്വല്ലറിയില്‍നിന്നു കണ്ടെത്തിയതു 39 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയും.
ആസ്‌തി കണക്കെടുപ്പിന്റെ ഭാഗമായി ചങ്ങനാശേരി - വാഴൂര്‍ റോഡില്‍ സെന്‍ട്രല്‍ ജങ്‌ഷനിലെ ജ്വല്ലറിയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം കോട്ടയത്തെ കടയില്‍ നടത്തിയ പരിശോധനയില്‍ 36 കിലോ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
ഇതുവരെ കണ്ടെത്തിയ സ്വര്‍ണവും പണവും സീല്‍ ചെയ്‌ത്‌ ട്രഷറിയിലേക്ക്‌ മാറ്റി. ജ്വല്ലറികള്‍ക്കു പുറമെ ചിട്ടി, പണമിടപാടു സ്‌ഥാപനങ്ങളിലും കണക്കെടുക്കേണ്ടതുണ്ട്‌.
നടപടികളെല്ലാം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസമെങ്കിലും വേണ്ടിവരുമെന്നാണ്‌ അനുമാനം. അതേസമയം, ഇന്നലെ രാവിലെ കോട്ടയത്തു കുന്നത്തുകളത്തില്‍ ഡെപ്പോസിറ്റേഴ്‌സ്‌ അസോസിയേഷന്‍ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന നിഷേപകര്‍ മുന്നറിയിപ്പില്ലാതെ സെന്‍ട്രല്‍ ജങ്‌ഷനിലെ കുന്നത്തുകളത്തില്‍ ജ്വല്ലറിക്ക്‌ മുന്നിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തി.
തുടര്‍ന്ന്‌ ഇവര്‍ കെ.കെ. റോഡ്‌ ഉപരോധിച്ചു. ഗതാഗതക്കുരുക്കു രൂക്ഷമായതോടെ കോട്ടയം വെസ്‌റ്റ്‌ സി.ഐ: നിര്‍മ്മല്‍ ബോസിന്റെ നേതൃത്വതില്‍ പ്രസിഡന്റും സെക്രട്ടറിയും അടക്കം ആറോളം പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ മാറ്റി.
ഇവരെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ മറ്റുള്ളവര്‍ പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്കും മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന്‌ സി.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി കേസെടുക്കാതെ ഇവരെ വിട്ടയച്ചു.

Ads by Google
Advertisement
Thursday 09 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW