Thursday, November 15, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.53 AM

കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച്‌ 25 പേര്‍ക്ക്‌ പരുക്ക്‌

uploads/news/2018/08/239991/2.jpg

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ കെ.എസ്‌.ആര്‍.ടി.സി. ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ഇരു ബസുകളിലേയും ്രൈഡവര്‍മാര്‍ ഉള്‍പ്പടെ 25 പേര്‍ക്ക്‌ പരുക്കേറ്റു. ആരുടേയും പരുക്ക്‌ ഗുരുതരമല്ല.
കുമളിയില്‍ നിന്ന്‌ എറണാകുളത്തിനു പോകുകയായിരുന്ന ബസില്‍ പാലായില്‍ നിന്ന്‌ തിരുവനന്തപുരത്തിനു പോകുകയായിരുന്ന ബസിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.45ന്‌ പൊന്‍കുന്നം പ്രശാന്ത്‌ നഗറില്‍ വേബ്രിഡ്‌ജിനു സമീപമായിരുന്നു അപകടം.
എറണാകുളം ഡിപ്പോയിലെ ്രൈഡവര്‍ തൊടുപുഴ സ്വദേശി ടി.വി. രജീഷ്‌, പാലാ ഡിപ്പോയിലെ ്രൈഡവര്‍ ടി.ഒ. അരുണ്‍ എന്നിവരേയും മറ്റു യാത്രക്കാരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത്‌ പരുക്കേറ്റ വേങ്ങത്താനം തെക്കേആശാരിപറമ്പില്‍ തങ്കപ്പന്‍ പിള്ളയെ(55) മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മടുക്ക പാറേപ്പറമ്പില്‍ ആല്‍ബിന്‍ ചെറിയാന്‍(21), ഇളങ്ങുളം പുളിയന്‍കുന്നേല്‍ ജിന്‍സ്‌ ജോര്‍ജ്‌(37) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ്‌ ഇരുപതു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. മിക്ക യാത്രക്കാര്‍ക്കും തലയും മുഖവും സീറ്റിന്‌ മുന്‍വശത്തുള്ള കമ്പിയില്‍ ഇടിച്ചാണ്‌ പരുക്ക്‌. പരുക്കേറ്റവരെ പൊന്‍കുന്നം പോലീസും സമീപവാസികളും ചേര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു ബസുകളുടേയും മുന്‍വശം അപകടത്തില്‍ തകര്‍ന്നു.
പാലായില്‍ നിന്നു വന്ന ബസ്‌ മഴയില്‍ റോഡില്‍ നിയന്ത്രണം വിട്ട്‌ തെന്നി കുമളിയില്‍ നിന്നെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. പാലാ-പൊന്‍കുന്നം റോഡില്‍ ദിവസേന നിരവധി അപകടങ്ങളാണ്‌ മഴക്കാലത്ത്‌ നടക്കുന്നത്‌. തേഞ്ഞുതീര്‍ന്ന ടയറുമായി ഓടുന്ന വാഹനങ്ങളാണ്‌ അപകടത്തില്‍ പെടുന്നതിലേറെയും.

Ads by Google
Advertisement
Thursday 09 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW