Saturday, September 15, 2018 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.53 AM

റോഡ്‌ നന്നാക്കാന്‍ വേണ്ടത്‌ അഞ്ചു ലക്ഷം; അധിക ഇന്ധനച്ചെലവ്‌ 7.5 കോടി

uploads/news/2018/08/239990/1.jpg

കോട്ടയം:നാഗമ്പടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന്റെ പേരില്‍ തകര്‍ന്ന ഭാഗത്തെ റോഡ്‌ ടാര്‍ ചെയ്യുന്നതിന്‌ വേണ്ടത്‌ കേവലം അഞ്ചു ലക്ഷം രൂപ. എന്നാല്‍ ഒരു വര്‍ഷമായി തകര്‍ന്നു കിടക്കുന്ന അമ്പത്‌ മീറ്റര്‍ ദൂരത്തില്‍ വാഹനം ഓടിയതിന്‌ അധികമായി ചെലവായത്‌ ഏഴരക്കോടിയുടെ ഇന്ധനം.
നാറ്റ്‌ പാക്കിന്റെ പഠനം അനുസരിച്ച്‌ നാഗമ്പടത്ത്‌ കൂടി ദിവസം 35,000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌. ഇതില്‍ ബസും ലോറിയുമടക്കം ആറു ചക്രത്തില്‍ കൂടുതലുളള വാഹനങ്ങളുടെ എണ്ണം ഏഴായിരത്തോളം വരും. നാലു ചക്രവാഹനങ്ങളും ഇരുചക്രവാഹനങ്ങളുമായി ശരാശരി 25,000 എണ്ണം.
തകര്‍ന്നുകിടക്കുന്ന അമ്പത്‌ മീറ്റര്‍ ഭാഗം കടക്കാന്‍ വലിയ വാഹനങ്ങള്‍ക്ക്‌ ഒരു ലിറ്റര്‍ ഡീസല്‍ അധികമായി ചെലവഴിക്കേണ്ടി വരുമെന്നാണ്‌ റോഡ്‌ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുളളത്‌. അതുപോലെ ചെറിയ വാഹനങ്ങള്‍ക്ക്‌ അര ലിറ്റര്‍ ഡീസല്‍ വേണ്ടി വരും. ഇതനുസരിച്ച്‌ നിലവിലുളള ഇന്ധനവിലയനുസരിച്ച്‌ കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ നാഗമ്പടം കടക്കാന്‍ മാത്രം ഏഴരക്കോടി രൂപയോളം അധികമായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്‌.
ഇതിന്‌ പുറമേയാണ്‌ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ വേണ്ടി വരുന്ന തുക. ഇതിന്റെ കണക്കും ലക്ഷങ്ങള്‍ വരും. എം.സി. റോഡില്‍ നാഗമ്പടത്തിന്‌ പുറമേ പൂര്‍ണമായും തകര്‍ന്ന ഒരു ഭാഗം തിരുവല്ലയാണ്‌. നൂറു മീറ്റര്‍ ഭാഗമാണ്‌ തിരുവല്ല നഗരത്തില്‍ റോഡ്‌ പൂര്‍ണമായും തകര്‍ന്നത്‌.
മാസങ്ങളായി തകര്‍ന്നു കിടക്കുന്ന ഇതുവഴി വാഹനം ഓടുന്നതിനുളള അധിക ഇന്ധനച്ചെലവും കോടികള്‍ കവിയും. ഏതാനും മണിക്കൂറുകള്‍ ഗതാഗതം നിയന്ത്രിച്ചാല്‍ തകര്‍ന്നു കിടക്കുന്ന ഭാഗം ടാര്‍ ചെയത്‌ ഗതാഗത യോഗ്യമാക്കാം. എന്നാല്‍, ഗതാഗതക്കുരുക്കില്‍ അകപ്പെട്ട്‌ മണിക്കൂറുകളാണ്‌ ജനങ്ങള്‍ക്ക്‌ നഷ്‌ടമാകുന്നത്‌.
കനത്ത മഴയ്‌ക്ക്‌ പിന്നാലെ സംസ്‌ഥാനത്തെ പ്രധാന റോഡുകള്‍ ഒട്ടുമുക്കാലും തകര്‍ന്നതോടെ ഇന്ധന വിലയില്‍ നട്ടം തിരിയുന്ന ജനത്തിനാണ്‌ വീണ്ടും തിരിച്ചടിയായത്‌. മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചുമതല മാത്രമണ്‌ റെയില്‍വേയ്‌ക്കുളളത്‌. ബാക്കി റോഡിന്റെ ചുമതല പൊതുമരാമത്ത്‌ വകുപ്പിനാണ്‌.
റോഡ്‌ കോണ്‍ഗ്രസിലെ തീരുമാനമനുസരിച്ച്‌ ഒരു ദിവസം ഒരു സ്‌ഥലത്ത്‌ കൂടി 25,000 വാഹനങ്ങളില്‍ കൂടുതല്‍ കടന്നു പോകുന്നുണ്ടെങ്കില്‍ നാലുവരി പാതയാക്കണം.
ഇത്‌ 35,000 വാഹനങ്ങളില്‍ കൂടുതലാണെങ്കില്‍ ആറു വരിപ്പാതയാക്കണം. ഇതനുസരിച്ച്‌ നാഗമ്പടം ഉള്‍പ്പെടുന്ന എം.സി. റോഡ്‌ നാലുവരിപ്പാതയായി വികസിപ്പിക്കേണ്ടതുണ്ട്‌. എന്നാല്‍, രണ്ടു വരിപ്പാതയാക്കിയാണ്‌ എം.സി. റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌.

Ads by Google
Advertisement
Thursday 09 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW