Wednesday, November 14, 2018 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.53 AM

തോടുകളുടെ വശങ്ങളില്‍ കമ്പിവല സ്‌ഥാപിക്കുന്നു

കടുത്തുരുത്തി: വലിയ തോട്ടിലും, ചുള്ളിത്തോട്ടിലും മാലിന്യം തള്ളുന്നതു തടയാന്‍ ലക്ഷ്യമിട്ടു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തോടിന്റെ വശങ്ങളില്‍ കമ്പിവല സ്‌ഥാപിക്കുന്ന പണികള്‍ പുരോഗമിക്കുന്നു. കടുത്തുരുത്തിയുടെ പ്രധാന ജലസ്രോതസുകളായ വലിയതോട്‌, ചുള്ളിതോട്‌ എന്നിവയുടെ വശങ്ങളിലാണു വലകള്‍ സ്‌ഥാപിക്കുന്നത്‌.
വലിയതോടിന്റെ ടൗണില്‍ നിന്നുള്ള രണ്ടു വശങ്ങളിലും 200 മീറ്ററോളം ദൂരത്തില്‍ വലകള്‍ സ്‌ഥാപിച്ചു കഴിഞ്ഞു. തോടിന്റെ വശങ്ങളില്‍ വലിയ ഇരുമ്പു പൈപ്പുകള്‍ സ്‌ഥാപിച്ച ശേഷമാണ്‌ ഇതില്‍ വലകള്‍ സ്‌ഥാപിച്ചത്‌.
വലിയതോടിനു കുറുകെയുള്ള വിലയപാലത്തിന്റെ രണ്ടു വശങ്ങളിലും വലകള്‍ സ്‌ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്‌.
ചുള്ളിതോടിന്റെ വശങ്ങളിലും സമാനരീതിയില്‍ വലകള്‍ സ്‌ഥാപിക്കുമെന്നാണ്‌ അധികൃതര്‍ അറിയിച്ചിരിക്കുന്നത്‌. വലകള്‍ സ്‌ഥാപിച്ച ശേഷം തോട്ടില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കാമറകള്‍ സ്‌ഥാപിക്കാനും നീക്കമുണ്ട്‌.
ഇത്തരത്തില്‍ പിന്നീട്‌ തോടുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്‌തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കി.

Ads by Google
Advertisement
Thursday 09 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW