Saturday, September 15, 2018 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.53 AM

വൈക്കത്തെ വിവിധ സ്‌കൂളുകളില്‍ അക്ഷരജ്യോതി ഇന്ന്‌ മുതല്‍

വൈക്കം: അറിവിന്റെ ലോകത്ത്‌ ആവേശമായി മാറിയ മംഗളം അക്ഷരജ്യോതിക്ക്‌ ഇന്ന്‌ രാവിലെ 10ന്‌ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിരിതെളിയും. മറവന്‍തുരുത്ത്‌ കാര്‍ഷിക ഗ്രാമവികസന ബാങ്ക്‌ ഹയര്‍ സെക്കന്ററി സ്‌കൂളിന്‌ സംഭാവന ചെയ്‌ത അക്ഷരജ്യോതി ബാങ്ക്‌ പ്രസിഡന്റ്‌ പി.സി തങ്കരാജ്‌ പ്രിന്‍സിപ്പാള്‍ ടി.എം രമയ്‌ക്ക്‌ മംഗളം ദിനപത്രം നല്‍കി ഉദ്‌ഘാടനം ചെയ്യും.
ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്‌, ബാങ്ക്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ബാബു പുവനേഴത്ത്‌, മോഹന്‍ കെ.തോട്ടുപുറം, കെ.സജീവന്‍ എന്നിവര്‍ പ്രസംഗിക്കും. 10.15ന്‌ ഹൈസ്‌കൂളില്‍ ഹെഡ്‌മിസ്‌ട്രസ്‌ പി.ആര്‍. സീനയ്‌ക്ക്‌ മംഗളം ദിനപത്രം നല്‍കി വിജയ ഫാഷന്‍ ജുവല്ലറി ഉടമ വിനോദ്‌ അക്ഷരജ്യോതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. പി.ടി.എ പ്രസിഡന്റ്‌ ടി.ആര്‍ സാബു, സ്‌റ്റാഫ്‌ സെക്രട്ടറി കെ.എസ്‌ സന്ധ്യ, പി.വി ബിജേഷ്‌ മംഗളം, ഏജന്റ്‌ ബിന്ദു രഘുനാഥ്‌ എന്നിവര്‍ പ്രസംഗിക്കും.
10.30ന്‌ വൈക്കം വാര്‍വിന്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അക്ഷരജ്യോതി നഗരസഭ വിദ്യാഭ്യാസ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജിങ്‌ കമ്മിറ്റി അക്ഷരജ്യോതി സംഭാവന ചെയ്‌തിരിക്കുന്നത്‌. നഗരസഭ കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍, മംഗളം ഏജന്റ്‌ രാഹുല്‍ വൈക്കം എന്നിവര്‍ പ്രസംഗിക്കും. 11ന്‌ വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ അക്ഷരജ്യോതി സ്‌കൂള്‍ മാനേജര്‍ അഡ്വ. കെ.ആര്‍ അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും.
പി.ടി.എ പ്രസിഡന്റ്‌ എ.കെ വര്‍ഗീസ്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.വി ബിജേഷ്‌ മംഗളം ആമഖ പ്രസംഗം നടത്തും. ഹെഡ്‌മിസ്‌ട്രസ്‌ ഡാലി ഏബ്രഹാം, സ്‌റ്റാഫ്‌ സെക്രട്ടറി കെ.എസ്‌ ബിന്ദു എന്നിവര്‍ പ്രസംഗിക്കും. 11.30ന്‌ വെള്ളൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ അക്ഷരജ്യോതി തലയോലപ്പറമ്പ്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. പി.പി സിബിച്ചന്‍ ഉദ്‌ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ്‌ പി.കെ സാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹെഡ്‌മിസ്‌ട്രസ്‌ എ.വി സുപ്രഭ, സ്‌റ്റാഫ്‌ സെക്രട്ടറി രമാകുമാരി എന്നിവര്‍ പ്രസംഗിക്കും. ഉച്ചക്ക്‌ 2.30ന്‌ വടയാര്‍ ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂളില്‍ അക്ഷരജ്യോതി കൂടല്ലി വസ്‌ത്രാലയങ്ങളുടെ മാനേജിങ്‌ പാര്‍ട്‌ണര്‍ ജോര്‍ജ്‌ കൂടല്ലി സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ്‌ കണ്ണാട്ടിന്‌ മംഗളം ദിനപത്രം നല്‍കി ഉദ്‌ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ്‌ പി.ആര്‍ അശോകന്‍, ഹെഡ്‌മിസ്‌ട്രസ്‌ മേഴ്‌സി ഡേവിഡ്‌, സീനിയര്‍ അസിസ്‌റ്റന്റ്‌ ബിനു കെ.പവിത്രന്‍, സ്‌റ്റാഫ്‌ സെക്രട്ടറി എല്‍സിറ്റ്‌ സ്‌കറിയ, മംഗളം ഏജന്റ്‌ ടി.കെ രമേഷ്‌ബാബു എന്നിവര്‍ പ്രസംഗിക്കും.

Ads by Google
Advertisement
Thursday 09 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW