Wednesday, September 12, 2018 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.50 AM

കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്കുള്ള റോഡ്‌ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാവും

uploads/news/2018/08/239972/2.jpg

മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ വെളളിയാംപറമ്പില്‍ ആരംഭിക്കുന്നകിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്കുള്ള റോഡ്‌ നിര്‍മാണം പുരോഗമിക്കുന്നു. നവംബര്‍ മാസത്തില്‍ റോഡ്‌ നിര്‍മാണം പൂര്‍ത്തികരിക്കാനാണ്‌ തീരുമാനം
13 കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ പ്രവൃത്തി നടന്നു വരികയാണ്‌.കഴിഞ്ഞ മെയ്‌ മാസത്തില്‍ തുടക്കം കുറിച്ച റോഡ്‌ നിര്‍മ്മാണത്തില്‍ 5 കിലോമീറ്ററാണ്‌ പ്രവൃത്തി നടത്തുന്നത്‌.ഇതിനാവശ്യമായ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാക്കി.ആദ്യത്തെ 500 മീറ്റര്‍ 15 മീറ്റര്‍ വീതി വരുന്ന 4 വരി പാതയും ബക്കിയുള്ള 4.5 കിലോ മീറ്റര്‍ 7 മീറ്റര്‍ വീതി വരുന്ന 2 വരി പതയുമാണ്‌ വരുന്നത്‌.നവംബര്‍ ആദ്യവാരത്തോടെ മെക്കാഡംഡാറിങ്‌ പൂര്‍ത്തിയാക്കി നല്‍കാനാണ്‌ തീരുമാനം. ജാസ്‌മിന്‍ കണ്‌സ്ട്രീഗ്‌സ് കമ്പനിയാണ്‌ പ്രവ്യത്തി എറ്റെടുത്ത്‌ന ടത്തുന്നത്‌.അഞ്ച്‌ കിലോമീറ്റര്‍ ദൂരം വരുന്ന റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കും.മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ 140 ഏക്കര്‍ സ്‌ഥലത്താണ്‌ കിന്‍ഫ്രാ പാര്‍ക്ക്‌ വരുന്നത്‌.
മട്ടന്നൂരില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക്‌ അനുയോജ്യമായ അടിസ്‌ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണു വ്യവസായ പാര്‍ക്ക്‌.ചെറുതും വലുതുമായ നിരവധി സംരംഭകരെ എത്തിക്കാന്‍വിമാനത്താവളത്തിന്‌ തൊട്ടടുത്തുള്ള വെള്ളിയാംപറമ്പിലെ വ്യവസായ പാര്‍ക്കിലുടെ സാധിക്കും.പ്രവേശനകവാടവും ചുറ്റുമതിലും സ്‌ഥാപിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വ്യവസായപാര്‍ക്ക്‌ ലക്ഷ്യത്തിലേക്ക്‌ പ്രാരംഭം കുറിച്ചാണ്‌ റോഡ്‌ നിര്‍മ്മാണം ആരംഭിച്ചത്‌.ജില്ലയിലെ വികസനപദ്ധതികള്‍ക്കൊപ്പം മട്ടന്നൂര്‍ വ്യവസായ പാര്‍ക്കിന്റെ പേരും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ ഏറെയായങ്കിലും പ്രവൃത്തി ആരംഭിച്ചിരുന്നില്ല.. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വ്യവസായ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്താടെയാണ്‌ മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ വ്യവസായ പാര്‍ക്ക്‌ സ്‌ഥാപിക്കാന്‍ തീരുമാനമായത്‌. മുന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമാണ്‌ വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര വ്യവസായപാര്‍ക്കിന്‌ തറക്കല്ലിട്ടത്‌. പദ്ധതിക്കായി 140 ഏക്കര്‍ സ്‌ഥലം കിന്‍ഫ്ര ഏറ്റെടുത്തു. എന്നാല്‍ തറക്കല്ലു മാത്രമായി വര്‍ഷങ്ങളോളം കിടക്കാനായിരുന്നു പദ്ധതിയുടെ വിധി. പാര്‍ക്കിനായി ഏറ്റെടുത്ത സ്‌ഥലത്തുനിന്ന്‌ മരംകൊള്ളയും മറ്റും വ്യാപകമായതോടെ നാലുവര്‍ഷം മുമ്പാണ്‌ സ്‌ഥലത്തിന്‌ ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മിച്ചത്‌.റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കും
കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ അഡ്വാന്‍സ്‌ഡ് ടെക്‌നോളജി സെന്റര്‍ പാര്‍ക്കിന്‌ അനുബന്ധമായി തുടങ്ങാനും 300 കോടിരൂപ ചെലവില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്ക്‌ വ്യവസായ പരിശീലനം നല്‍കുീ. കിന്‍ഫ്ര പദ്ധതിക്കൊപ്പം 107 കോടി രൂപ ചെലവില്‍ പ്ലാസ്‌റ്റിക്‌ സംസ്‌കരണ യൂണിറ്റ്‌, റീസൈക്ലിങ്ങ്‌ ഫാക്‌ടറി, ജലസംഭരണി, മറ്റു ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌ പദ്ധതി.കണ്ണൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്ക്‌ പാര്‍ക്ക്‌ യാഥാര്‍ഥ്യമാക്കിയാല്‍ ജില്ലയിലെ വ്യവസായ വികസനത്തിന്‌ അത്‌ മുതല്‍ക്കൂട്ടാകും. പദ്ധതിയിലുടെ നിരവധി പേര്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയിലൂടെ സാധിക്കും.
വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കണം.
പാര്‍ക്കിനോട്‌ ചേര്‍ന്ന്‌ വ്യവസായ വികസന മേഖലയ്‌ക്കായി 140 എക്കറുള്ള പദ്ധതി പ്രദേശം 190 പ്ലോട്ടുകളാക്കും. 25 സെന്റമുതല്‍ 1 എക്കര്‍ വരെയാണ്‌ ഒരു പ്ലോട്ടുണ്ടക്കുക. ടാറിങ്‌ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ വൈദ്യുതി വെള്ളവുമടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കണം.

Ads by Google
Advertisement
Thursday 09 Aug 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW