Friday, September 14, 2018 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

ഓട്ടോയില്‍ കടത്തിയ 102 ലിറ്റര്‍ വിദേശമദ്യം പിടികൂടി

uploads/news/2018/08/239970/4.jpg

ചെറുതോണി: വാഹന പരിശോധനയ്‌ക്കിടെ ഓട്ടോറിക്ഷയില്‍ കടത്തിയ 102 ലിറ്റര്‍ വിദേശമദ്യം ഇടുക്കി എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്‍ഡ്‌ നാര്‍ക്കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ പിടികൂടി.
മുരിക്കാശേരി കൊച്ചുനിരവത്ത്‌ ജോര്‍ളി എന്നുവിളിക്കുന്ന തോമസിനെയാണു പിടികൂടിയത്‌. ബിവറേജസ്‌ കോര്‍പ്പറേഷന്റെ പടമുഖം ഷോപ്പില്‍നിന്നും അവിടത്തെ ജീവനക്കാരനായ തൊട്ടിയില്‍ ജോര്‍ജ്‌ എന്നയാളുടെ സഹായത്തോടെയാണു മദ്യം കടത്തിയത്‌.
ജോര്‍ജിനെ രണ്ടാം പ്രതിയാക്കി കേസെടുെത്തങ്കിലും ഒളിവില്‍ പോയതിനെത്തുടര്‍ന്ന്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല. പടമുഖം ഷോപ്പില്‍നിന്ന്‌ ഇന്നോവ കാറിലും ഓള്‍ട്ടോ കാറിലും വന്‍ തോതില്‍ വിദേശമദ്യം തടിയംപാട്‌, മണിയാറന്‍കുടി, കരിമ്പന്‍, എന്നീ പ്രദേശങ്ങളില്‍ എത്തിച്ചിരുന്നതായി എക്‌സൈസ്‌ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്‌.
എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജിജു പി.ജോസിന്റെ നേതൃത്വത്തില്‍ പ്രിവന്റ്‌ ഓഫീസര്‍ സജി കെ. ജോസഫ്‌ , സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ കെ.എല്‍ സിജുമോന്‍, പി.എം. ജലീല്‍, അനൂപ്‌ തോമസ്‌ എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതിയ പിടികൂടിയത്‌.

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW