Tuesday, November 13, 2018 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

ഓണവിപണി: സംഭരിക്കുന്നത്‌ 5000 ടണ്‍ പച്ചക്കറി

uploads/news/2018/08/239968/2.jpg

മറയൂര്‍: ഓണ വിപണിക്കായി ഹോര്‍ട്ടികോര്‍പ്പ്‌ സംഭരിക്കുന്നത്‌ 5000 ടണ്‍ പച്ചക്കറികള്‍. മലയാളിയുടെ ഓണ സദ്യക്കായുള്ള വിഭവങ്ങള്‍ക്കായി പച്ചക്കറികള്‍ ഒരുങ്ങുന്നത്‌. ഇത്തവണ ഓണച്ചന്തയിലേക്കായി വട്ടവടയിലും കാന്തല്ലൂരിലും ഏകദേശം 900 ഹെക്‌ടറര്‍ തോട്ടങ്ങളില്‍നിന്നാണു പച്ചക്കറികള്‍ സംഭരിക്കുന്നത്‌.
ഉരുളക്കിഴങ്ങ്‌, ബീന്‍സ്‌, ക്യാരറ്റ്‌, ക്യാബേജ്‌, ബീറ്റ്‌റൂട്ട്‌, വെളുത്തുള്ളി തുടങ്ങിയ വിളകള്‍ക്കു പുറമേ പച്ചമുളക്‌, തക്കാളി, വഴുതന, കത്രിക്ക, ക്യാപ്‌സിക്കം തുടങ്ങിയി പച്ചക്കറികളും ഇത്തവണ ഓണച്ചന്തകളിലേക്കായി ഇവിടെനിന്നും എത്തും. പ്രദേശത്ത്‌ നിന്ന്‌ വി.എഫ്‌.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ്‌ തുടങ്ങിയവയാണ്‌ പ്രധാനമായും കര്‍ഷകരില്‍ നിന്ന്‌ ഉല്‍പന്നങ്ങള്‍ സംഭരിച്ചു കയറ്റുമതി ചെയ്യുന്നത്‌. ഓണച്ചന്തയിലേക്കായി ഇവിടെ നിന്നുള്ള പച്ചക്കറികള്‍ സംസ്‌ഥാനത്തു നിരവധി ജില്ലകളിലേക്കു കയറ്റുമതി ചെയ്‌തു പോകുമെന്നുള്ളതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്കു മികച്ച വില പ്രതീക്ഷിക്കുന്നുമുണ്ട്‌ കര്‍ഷകര്‍.
വട്ടവടയില്‍ 600 ഹെക്‌ടര്‍ സ്‌ഥലത്താണ്‌ കാരറ്റ്‌, കാബേജ്‌, ഉരുളക്കിഴങ്ങ്‌, ബീന്‍സ്‌, 65 വെളുത്തുള്ളി, ബീറ്റ്‌റൂട്ട്‌ എന്നിവ വിളവിറക്കിയിരിക്കുന്നത്‌. കാന്തല്ലൂരില്‍ 307 ഹെക്‌ടര്‍ സ്‌ഥലത്താണ്‌ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്‌.
ഇതില്‍ കാരറ്റ്‌ 21 ഹെക്‌ടര്‍ സ്‌ഥലത്തും കാബേജ്‌ 25 ഹെക്‌ടര്‍ സ്‌ഥലത്തും, ഉരുളക്കിഴങ്ങ്‌ 25 ഹെക്‌ടര്‍ സ്‌ഥലത്തും, ബീന്‍സ്‌ 65 ഹെക്‌ടര്‍ സ്‌ഥലത്തും, വെളുത്തുള്ളി 170 ഹെക്‌ടര്‍ ബീറ്റ്‌റൂട്ട്‌ 2 ഹെക്‌ടര്‍ സ്‌ഥലത്തും എന്നിങ്ങനെയാണു വിളവിറക്കിയിരിക്കുന്നത്‌.

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW