Friday, February 22, 2019 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി ഇ-മാര്‍ക്കറ്റ്‌

തൊടുപുഴ: ഫാര്‍മേഴ്‌സ്‌ ക്ലബിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഫാര്‍മേഴ്‌സ്‌ ഇ-മാര്‍ക്കറ്റ്‌ മൊബൈല്‍ ആപ്പും വെബ്‌പോര്‍ട്ടലും ആരംഭിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫാര്‍മേഴ്‌സ്‌ ക്ലബ്‌ കൃഷിവകുപ്പ്‌ ആത്മയുടെ സഹകരണത്തോടെയാണ്‌ ന്ദന്ദന്ദ.ക്ഷന്റത്സണ്ഡനുത്സന്ഥനുണ്ഡന്റത്സനുന്ധ.്യഗ്നണ്ഡ വെബ്‌ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്‌. ഫാര്‍മേഴ്‌സ്‌ ഇ മാര്‍ക്കറ്റ്‌ മൊബൈല്‍ ആപ്പും സൗജന്യമായി ഉപയോഗിക്കാം.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ജൈവ പച്ചക്കറികള്‍, വളര്‍ത്തു മീനുകള്‍, ജൈവ വളം, ജൈവ കീടനാശിനികള്‍, കൃഷി ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ നേരിട്ട്‌ വാങ്ങാനും വില്‍ക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. മണ്ണു പരിശോധന കേന്ദ്രങ്ങള്‍, കര്‍ഷകരുടെ കണ്ടുപിടുത്തങ്ങള്‍, വിവിധ കൃഷി അനുബന്ധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍, കര്‍ഷകര്‍ക്ക്‌. ടെലിഫോണ്‍, വാട്ടര്‍, വൈദ്യുതി ബില്ലുകള്‍ തുടങ്ങിയവ അടയ്‌ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വെബ്‌ പോര്‍ട്ടലിന്റെ ഉദ്‌ഘാടനം കൃഷി വകുപ്പ്‌് മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ നിര്‍വഹിച്ചു. മൊബൈല്‍ ആപ്പിന്റെ ഉദ്‌ഘാടനം കര്‍ണാടക കൃഷി മന്ത്രി കൃഷ്‌ണ ബൈരഗൗഡ നിര്‍വഹിച്ചു. ഫാര്‍മേഴ്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ടോം ചെറിയാന്‍, സെക്രട്ടറി രാജീവ്‌ പാടത്തില്‍, ട്രഷറര്‍ സി.എ ഷൈജോ ചെറുനിലം, വൈസ്‌ പ്രസിഡന്റ്‌ സോണി കിഴക്കേക്കര, കോര്‍ഡിനേറ്റര്‍ ടോം അഞ്ചുകണ്ടത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW