Wednesday, July 17, 2019 Last Updated 25 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

ചെമ്മണ്ണാറില്‍ ഉരുള്‍പൊട്ടല്‍

രാജാക്കാട്‌: ചെമ്മണ്ണാറില്‍ ഉരുള്‍പൊട്ടല്‍.
ചെമ്മണ്ണാറിനു സമീപം മുക്കുടി രാജാക്കാട്‌ മലയോര ഹൈവേ കടന്നുപോകുന്ന വഴിയിലാണ്‌ ഉരുള്‍പൊട്ടിയത്‌. കൊച്ചുപുരയ്‌ക്കല്‍ റോയിയുടെ കൃഷിയിടത്തിലാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. ഏക്കറുകളോളം കൃഷിയിടം ഒലിച്ചുപോയി.
ഉരുള്‍പൊട്ടലുണ്ടായ സ്‌ഥലത്തിനു സമീപം താമസിക്കുന്ന മഞ്ഞലില്‍ ബിനോയി, കല്ലിടുക്കില്‍ ബിജോയി എന്നീകുടുംബാംഗങ്ങളെ നാട്ടുകാരുടെ നേതൃത്വത്തില്‍ മറ്റിപാര്‍പ്പിച്ചു. രാവിലെ മുതല്‍ മേഖലയില്‍ ശക്‌തമായ മഴയാണ്‌ പെയ്‌തിരുന്നത്‌.
ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്‌.

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW