Wednesday, November 21, 2018 Last Updated 33 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

കേന്ദ്രസംഘം തീരമേഖലയിലുമെത്തി

uploads/news/2018/08/239960/3.jpg

അമ്പലപ്പുഴ: കാല വര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട്‌ മൂന്നരയോടെയാണു വണ്ടാനം മാധവന്‍മുക്ക്‌, വളഞ്ഞ വഴി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്‌. ഈ പ്രദേശങ്ങളിലെത്തിയ സംഘം കടലാക്രമണം മൂലം തകര്‍ന്ന വീടുകള്‍ നേരില്‍ കണ്ടു. ഇതിന്റെ ചിത്രങ്ങളും പകര്‍ത്തി.
എന്നാല്‍ ദുരിതബാധിതരുമായി കൂടിക്കാഴ്‌ച നടത്തിയില്ല. രണ്ടു സ്‌ഥലങ്ങളിലുമായി കുറഞ്ഞ സമയം മാത്രമാണ്‌ സംഘം ചെലവഴിച്ചത്‌. ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW