Friday, September 14, 2018 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

'തുഴത്താളം'ഉദ്‌ഘാടനം ചെയ്‌തു

uploads/news/2018/08/239959/2.jpg

ആലപ്പുഴ: അമ്പതുവര്‍ഷത്തിനുശേഷം നടക്കാവുന്ന ദുരന്തം മുന്‍കൂട്ടി കണ്ട്‌ ഇപ്പോഴേ പ്രതിരോധത്തിന്‌ ആസൂത്രണം കുറിക്കണമെന്നും ഇതിനായി ഭരണാധികാരികള്‍ ശാസ്‌ത്രജ്‌ഞരുമായി നിരന്തരം സംവദിക്കണമെന്നും പി.സി. ജോര്‍ജ്‌ എം.എല്‍.എ. 66-ാമത്‌ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ പ്രസ്‌ ക്ലബ്‌ പ്രചരണസമതിയുടെ സഹകരണത്തോടെ ലളിതകല അക്കാഡമി ആര്‍ട്ട്‌ ഗാലറിയില്‍ തുടങ്ങിയ തുഴത്താളം 2018 ചിത്രപ്രദര്‍ശം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ വി.എസ്‌. ഉമേഷ്‌ അധ്യക്ഷത വഹിച്ചു. പ്രചരണസമതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല മുഖ്യാതിഥിയായി. പ്രസ്‌ക്ലബ്‌ സെക്രട്ടറി ജി. ഹരികൃഷ്‌ണന്‍ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി അനില്‍ പല്ലന നന്ദിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍, പ്രചരണസമതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികളുടെയും വള്ളംകളിയുടെ മാസ്‌മരിക നിമിഷങ്ങളുടെയും നേര്‍ക്കാഴ്‌ചയാണ്‌ തുഴത്താളം. ഒരു ഭാഗത്ത്‌ ലോകത്തിലെ തന്നെ അപൂര്‍വമായ ജലമാമാങ്കത്തിന്റെ സുന്ദര നിമിഷങ്ങളും മറുഭാഗത്ത്‌ അപ്പര്‍ കുട്ടനാടുള്‍പ്പടെയുള്ള പ്രദേശങ്ങളിലുണ്ടായ മഹാമാരി വിതച്ച ദുരിതക്കാഴ്‌ചയും കാണികള്‍ക്കായി പങ്കുവയ്‌ക്കുകയാണിവിടെ.
11വരെ നിത്യവും രാവിലെ 10 മുതല്‍ വൈകീട്ട്‌ ആറരവരെയാണ്‌ ഗാലറി പ്രവര്‍ത്തന സമയം.

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW