Monday, November 19, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

മത്സ്യമേഖലയെന്നത്‌ പ്രഖ്യാപനങ്ങളില്‍ മാത്രം

ആലപ്പുഴ: മത്സ്യമേഖലയെന്നതു പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കിയ സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നെതന്ന്‌ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ ജില്ലാ നേതൃയോഗം ആരോപിച്ചു. തീരദേശത്ത്‌ പുലിമുട്ടോടുകൂടിയ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനായി 200 കോടി രൂപ കിഫ്‌ബിയില്‍ വകയിരുത്തിയിട്ടുണ്ട്‌ എന്നു മന്ത്രിമാരായ ജി. സുധാകരന്‍, തോമസ്‌ ഐസക്കും പ്രഖ്യാപനം നടത്തുമ്പോഴും കടലാക്രമണ നിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്തിയിട്ടില്ലെന്ന്‌ ജലവിഭവ മന്ത്രി മാത്യൂ ടി. തോമസും പറയുന്നു. മന്ത്രിമാര്‍ തമ്മില്‍ പരസ്‌പര വിരുദ്ധമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതു തീരദേശ ജനതയോടുള്ള ക്രൂരതയാണു കാണിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കുട്ടനാട്‌ മഴക്കെടുതിയില്‍ നഷ്‌ടക്കണക്ക്‌ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്‌ടം വ്യക്‌തമായി കേന്ദ്രസംഘത്തെ ബോധിപ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മാണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു.
വീട്‌ റിപ്പയര്‍, കക്കൂസ്‌ നിര്‍മാണം എന്നീ പദ്ധതികള്‍ ഉപേക്ഷിച്ചു. സമ്പാദ്യ സമാശ്വാസ പദ്ധതിത്തുക ഇതുവരെ നല്‍കിയില്ല, തണല്‍ പദ്ധതി നിര്‍ത്തലാക്കി, മത്സ്യഫെഡ്‌ വഴി നല്‍കിവന്ന മണ്ണെണ്ണ സബ്‌സിഡി ആറുമാസ കുടിശികയായി, മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള മൈക്രോവായ്‌പ അനുവദിക്കുന്നതില്‍ സംഘങ്ങളോട്‌ രാഷ്‌ട്രീയ വേര്‍തിരിവു കാണിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക്‌ നല്‍കിവരുന്ന വിദ്യാഭ്യാസ ലംപ്‌സ്‌ ഗ്രാന്റ്‌ കൊടുക്കുന്നില്ല, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മത്സ്യ ഭവനുകള്‍ക്കു മുന്നില്‍ സമരം നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ ജയിംസ്‌ ചിങ്കുതറ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ എം. ലിജു യോഗം ഉദ്‌ഘാടനം ചെയ്‌തു. വര്‍ക്കിങ്‌ പ്രസിഡന്റ്‌ എ.കെ. ബേബി, എം.കെ. സരസന്‍, എ.ആര്‍. കണ്ണന്‍, എം.വി രഘു, എം. അബ്‌ദുള്‍ഖാദര്‍, ബിനു കള്ളിക്കാട്‌, പി.എന്‍. വിജയകുമാര്‍, കൃഷ്‌ണന്‍ മംഗലത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW