Sunday, November 18, 2018 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

കുട്ടനാടിന്റെ ദുരവസ്‌ഥയ്‌ക്ക്‌ ഇരുമുന്നണികളും കാരണക്കാര്‍: ബി.ജെ.പി.

ആലപ്പുഴ: കുട്ടനാട്‌ ഇന്നു നേരിടുന്ന അതിഭീകരമായ ദുരവസ്‌ഥയ്‌ക്ക്‌ ഇരുമുന്നണികള്‍ക്കും തുല്യ പങ്കാണുള്ളതെന്ന്‌ ബി.ജെ.പി. ദക്ഷിണ മേഖല പ്രസിഡന്റ്‌ വെള്ളിയാകുളം പരമേശ്വരന്‍. ആലപ്പുഴ-ചങ്ങനാശേരി റോഡ്‌ ഉടന്‍ ഗതാഗത യോഗ്യമാക്കുക, കുട്ടനാട്‌ പാക്കേജ്‌ അട്ടിമറിച്ചത്‌ വിജിലന്‍സ്‌ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബി.ജെ.പി. അമ്പലപ്പുഴ, ആലപ്പുഴ, കുട്ടനാട്‌ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബി.ജെ.പി. ചങ്ങനാശേരി കളര്‍കോട്‌ ജങ്‌ഷനില്‍ നടത്തിയ ഹൈവേ ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാട്‌ പാക്കേജ്‌ നടത്തിപ്പിലുണ്ടായ വീഴ്‌ചകളും അഴിമതിയുമാണ്‌ ഈ ദുരന്തത്തിന്‌ കരണമായിട്ടുള്ളതെന്നും അതില്‍നിന്ന്‌ ഇരുമുന്നണികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ. സോമന്‍ അധ്യക്ഷത വഹിച്ചു. ഉപരോധ സമരത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.വി ഗോപകുമാര്‍, ഡി. അശ്വിനി ദേവ്‌, ജില്ലാ വൈസ്‌ പ്രെസിഡന്റ്‌മാരായ പാലമുറ്റത്ത്‌ വിജയകുമാര്‍, ഡി. പ്രദീപ്‌, ജില്ലാ സെക്രട്ടറിമാരായ എല്‍.പി. ജയചന്ദ്രന്‍, സുമി ഷിബു, ആര്‍. ഉണ്ണികൃഷ്‌ണന്‍, ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്താ, നിയോജക മണ്ഡലം പ്രെസിഡന്റുമാരായ ഡി. പ്രസന്നകുമാര്‍, വി. ശ്രീജിത്ത്‌, ജി. വിനോദ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW