Friday, November 16, 2018 Last Updated 40 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

കുട്ടനാട്ടില്‍ ശൂചീകരണം കോണ്‍ഗ്രസ്‌ ഏറ്റെടുക്കും: എം. ലിജു

ആലപ്പുഴ: പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ എല്ലാ ബ്ലോക്ക്‌ കമ്മിറ്റികളില്‍നിന്നും സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കുമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ എം. ലിജു. കുട്ടനാട്ടിലുണ്ടായ കനത്ത നാശ നഷ്‌ടങ്ങളും ജനങ്ങളുടെ ദുരിത ജീവിതവും നേരിട്ട്‌ മനസിലാക്കാന്‍ മുഖ്യമന്ത്രി കുട്ടനാട്ടിലെത്താത്തതില്‍ യോഗം പ്രതിഷേധിച്ചു.
പ്രളയത്തിലകപ്പെട്ട കുട്ടനാട്ടില്‍ കുടിവെള്ള വിതരണം പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രാഥമിക മരുന്നുകളും മറ്റ്‌ ശുചീകരണ സാധനങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മഴക്കെടുതിയില്‍ തകര്‍ന്ന ശൗചാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന്‌ അടിയന്തിര സഹായം 25000 രൂപ നല്‍കണമെന്നും വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 50000 രൂപ അടിയന്തിര സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ലിജു ആവശ്യപ്പെട്ടു. ഓണത്തിനു മുന്‍പായി മുഴുവന്‍ ക്ഷേമ പെന്‍ഷനുകളും നല്‍കണമെന്നും കര കൃഷി നശിച്ചവര്‍ക്ക്‌ 50000 രൂപ നഷ്‌ട്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
വെള്ളം കയറിയ ആലപ്പുഴ-ചങ്ങനാശേരി റോഡിലെ ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ പാടശേഖരങ്ങളിലെ ഡ്രഡ്‌ജിങ്‌ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡി.സി.സി.പ്രസിഡന്റ്‌ എം. ലിജു അധ്യക്ഷത വഹിച്ചു. എം.എന്‍. ചന്ദ്രപ്രകാശ്‌, അലക്‌സ്‌ മാത്യു, ടി. സുബ്രഹ്‌മണ്യ ദാസ്‌, ജി. സഞ്‌ജീവ്‌ ഭട്ട്‌,ജോസഫ്‌ ചെക്കോടന്‍,കെ.ഗോപ കുമാര്‍, പി.ടി.സ്‌കറിയ, പ്രമോദ്‌ ചന്ദ്രന്‍, പോളി തോമസ്‌, ജോര്‍ജ്‌ മാത്യു പഞ്ഞിമരം, മാത്തുക്കുട്ടി ഈപ്പന്‍, റ്റിജിന്‍ ജോസഫ്‌ മനോജ്‌ ശേഖരന്‍, സജി കുര്യാക്കോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW