Friday, November 16, 2018 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

ജില്ലയിലെ പഞ്ചായത്ത്‌ പദ്ധതികള്‍ അവതാളത്തില്‍

എടത്വാ: ജില്ലാ പ്ലാനിങ്‌ കമ്മിറ്റി സമയം അനുവദിച്ചിക്കാത്തതിനേത്തുടര്‍ന്ന്‌ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ പഞ്ചായത്ത്‌ പദ്ധതികള്‍ അവതാളത്തില്‍.
ജില്ലാ പ്ലാനിങ്‌ കമ്മറ്റിയുടെ കടുത്ത തീരുമാനം കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ക്കു കനത്ത തിരിച്ചടിയാകും. 13ന്‌ മുന്‍പ്‌ സാങ്കേതികാനുമതി നല്‍കണമെന്നാണു കര്‍ശനനിര്‍ദ്ദേശം. കുട്ടനാട്ടിലെ കനത്ത വെള്ളപ്പൊക്കത്തില്‍നിന്നു കരകയറാത്ത പഞ്ചായത്തുകള്‍ വര്‍ക്കുകളുടെ രൂപരേഖപോലും തയാറാക്കിയിട്ടില്ല.
അസി.എക്‌സിക്യുട്ടീവ്‌ എന്‍ജിനിയര്‍ അനുമതി നല്‍കുന്ന വര്‍ക്കുകള്‍ മാത്രമാണ്‌ ഡി.പി.സി. അംഗീകാരം നല്‍കുന്നത്‌. ഒരു മാസമായി കുട്ടനാട്ടിലെ ഗ്രാമീണ റോഡുകള്‍ വെള്ളത്തിലായതിനാല്‍ രൂപരേഖ തയാറാക്കാനോ, നടപടി ആരംഭിക്കാനോ തുടങ്ങിയിട്ടില്ല.
റോഡ്‌ നിര്‍മാണത്തിനു പുറമേ ബണ്ട്‌ നിര്‍മാണം, പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപണി, വ്യക്‌തിഗത ആനുകൂല്യങ്ങള്‍, എസ്‌.സി. വിഭാഗത്തിന്റെ പാര്‍പ്പിട നിര്‍മാണം, ലാപ്‌ടോപ്പ്‌ വിതരണം, വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവ മുടങ്ങും.
കുട്ടനാടിന്‌ പ്രത്യേക പരിഗണന നല്‍കി സി.പി.സി നീട്ടിവെയ്‌ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന്‌ പഞ്ചായത്ത്‌ പ്രതിനിധികള്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW