Saturday, September 15, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷന്‍ ഉദ്‌ഘാടനം: ആഘോഷങ്ങള്‍ക്ക്‌ തുടക്കം

uploads/news/2018/08/239712/3.jpg

പൊന്‍കുന്നം: മിനി സിവില്‍ സ്‌റ്റേഷന്‍ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കമായി. സംസ്‌ഥാനപുരാവസ്‌തു പുരാശേഖര മ്യൂസിയം വകുപ്പുകളുടെയും ആറന്മുള വാസ്‌തുവിദ്യാഗുരുകുലത്തിന്റെയും തത്സമയ ചുവര്‍ചിത്രീകരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി ഉദ്‌ഘാടനം ചെയ്‌തു.
ചിറക്കടവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ജയാശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഡോ.എന്‍ ജയരാജ്‌ എം.എല്‍.എ., ബ്ലോക്ക്‌ പഞ്ചായത്തംഗം എ.ആര്‍.സാഗര്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മോഹന്‍കുമാര്‍ പൂഴിക്കുന്നേല്‍, പി.മോഹന്‍ റാം, സ്‌മിതാ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയിലെ കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനവും എന്‍.ബി.എസിന്റെ പുസ്‌തകമേളയും പ്രദര്‍ശനവും സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ ആരംഭിച്ചു.
പൊന്‍കുന്നത്തിന്റെ വികസനവും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാറില്‍ കെ.ലാല്‍ മോഡറേറ്ററായിരുന്നു. പത്തനംതിട്ട ജില്ലാ ഉപഭോക്‌തൃ കോടതി പ്രസിഡന്റ്‌ അഡ്വ.പി. സതീഷ്‌ ചന്ദ്രന്‍ നായര്‍, പ്രഫ.ബിനോ.പി.ജോസ്‌, റെജി ജോസഫ്‌ പഴയിടം. അഡ്വ.ഗിരീഷ്‌.എസ്‌.നായര്‍, വി.ജി.ലാല്‍, സി.കെ.രാമചന്ദ്രന്‍ നായര്‍, അഡ്വ.എം.എസ്‌.മോഹന്‍, ബി.സുനില്‍, പി.പ്രമോദ്‌, ആര്‍.എസ്‌.്‌ജിത്‌കുമാര്‍, ഷാജിവട്ടപ്പാറ, രാജന്‍ബാബു, അബ്‌ദുള്‍മജീദ്‌, പി.എസ്‌.സ്വലാഹുദ്ദീന്‍, കെ.എം.ദിലീപ്‌ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. വൈകുന്നേരം നാടന്‍പാട്ടും വിവിധ കലാപരിപാടികളും നടന്നു.
ഇന്ന്‌ രാവിലെ 11ന്‌ കാര്‍ട്ടൂണ്‍ അക്കാദമിയിലെ കലാകാരന്‍മാരായ അനില്‍വേഗ, പ്രസന്നന്‍ ആനിക്കാട്‌ എന്നിവരുടെ കാര്‍ട്ടൂണ്‍ കളരി. വൈകുന്നേരം 4 മണിക്ക്‌ ഗാനോത്സവം തുടര്‍ന്ന്‌ മിമിക്‌സ്‌, കരാട്ടേപ്രദര്‍ശനം, നൃത്തനൃത്ത്യങ്ങള്‍, യോഗപ്രദര്‍ശനം, പൊലിയാട്ടം എന്നിവ നടക്കും.സിവില്‍ സ്‌റ്റേഷന്റെ ഉദ്‌ഘാടനം നാളെ വൈകിട്ട്‌ അഞ്ചിനു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW