Saturday, November 17, 2018 Last Updated 15 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

കാലാവധി കഴിഞ്ഞ മരുന്നു പിടിച്ചെടുത്തു

uploads/news/2018/08/239711/2.jpg

കോട്ടയം: കാലാവധി കഴിഞ്ഞു സൂക്ഷിച്ചിരുന്ന മരുന്നു കേന്ദ്രത്തില്‍ എക്‌സൈസ്‌ റെയ്‌ഡ്‌. അഞ്ചു ലക്ഷം രൂപയുടെ മരുന്നു രൂപ വിലവരുന്ന മരുന്നു കണ്ടെടുത്തുവെങ്കിലും കേന്ദ്രത്തിനു ലൈസന്‍സുണ്ടായിരുന്നുതായി ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.
ഏറ്റുമാനൂര്‍ ഷട്ടര്‍ കവലയ്‌ക്കു സമീപത്തെ റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന്‌ എക്‌സൈസ്‌ മരുന്നു കണ്ടെടുത്തത്‌. പിന്നീട്‌ ഇവ ഡ്രഗ്‌ കണ്‍ട്രോള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ കൈമാറി. ഓണത്തിനു മുന്നോടിയായി വിജനമായ സ്‌ഥലങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പരിശോധന നടത്തണമെന്ന എക്‌സൈസ്‌ കമ്മീഷണറുടെ നിര്‍ദേശാനുസരണം കോട്ടയം സ്‌പെഷല്‍ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിലാണു മരുന്നിന്റെ ശേഖരം കണ്ടെത്തിയത്‌.
വിവിധിയിനങ്ങളിലായി കാലാവധി കഴിഞ്ഞ മരുന്നുകളുടെ കൂമ്പാരമാണു കണ്ടെത്തിയത്‌. 2015 -16 കാലത്തു കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു ഏറെയും. സി.ഡി. ദിനേശ്‌ എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണു കെട്ടിടം. കാലാവധി കഴിഞ്ഞ മരുന്നു സൂക്ഷിക്കാന്‍ പാടില്ലെന്നും കെട്ടിടത്തിനു മരുന്നു സൂക്ഷിക്കാന്‍ അനുമതിയില്ലെന്നും എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. കോട്ടയം സ്‌പെഷല്‍ സ്‌ക്വാഡ്‌ സി.ഐ. നൂറുദീന്‍, പ്രിവന്റീവ്‌ ഓഫീസര്‍ സുരേഷ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ശ്യാംകുമാര്‍, പ്രസീത്‌, അജിത്‌കുമാര്‍, റോഷി വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, സ്‌ഥാപനത്തിനു ലൈസന്‍സുണ്ടായിരുന്നുവെന്നും അപകടമുണ്ടാക്കുന്ന മരുന്നുകളൊന്നുമായിരുന്നില്ലെന്നും നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും ഡ്രഗ്‌ കണ്‍ട്രാള്‍ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. നശിപ്പിക്കാനായി സൂക്ഷിച്ചിരുന്ന മരുന്നാണു കണ്ടെടുത്തതെന്നും ഇവര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW