Thursday, November 15, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

പണിമുടക്ക്‌ ജനം ഹര്‍ത്തലാക്കി

uploads/news/2018/08/239710/1.jpg

കോട്ടയം: മോട്ടോര്‍ വാഹന പണിമുടക്ക്‌ ഏറ്റെടുത്ത്‌, ആഘോഷമാക്കി ജനം. സ്വന്തം വാഹനമോടിക്കുന്നതിനു തടസമൊന്നും ഇല്ലായിരുന്നുവെങ്കിലും വീടിനു പുറത്തിറങ്ങാതെ പണിമുടക്കിനെ ജനം ഹര്‍ത്തലാക്കി മാറ്റി.
ഹര്‍ത്താലിനു സമാനമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറഞ്ഞുനിന്നു. ജനത്തിരക്കു കുറഞ്ഞതോടെ രാവിലെ തുറന്ന വ്യാപാര സ്‌ഥാപനങ്ങള്‍ പോലും ഉച്ചയോടെ അടച്ചു. മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വതതില്‍ നടത്തിയ വാഹനപണിമുടക്ക്‌ ജില്ലയില്‍ പൂര്‍ണമായി.
കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ കൂടി പണിമുടക്കിയതു ദുരിതം ഇരട്ടിപ്പിച്ചു. എം.സി റോഡില്‍ മണിപ്പുഴ, നാട്ടകം, ചങ്ങനാശേരി, ളായിക്കാട്‌, എന്നിവിടങ്ങളില്‍ രാവിലെ നിരത്തിലിറങ്ങിയ ചില സ്വകാര്യവാഹനങ്ങള്‍ തടഞ്ഞിരുന്നു. ആദ്യ മണിക്കൂറുകളില്‍ നഗരപ്രദേശങ്ങളില്‍ ചില സ്‌ഥാപനങ്ങളും കടകളും തുറന്നെങ്കിലും പിന്നീട്‌ അടച്ചു.
സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില നന്നേ കുറവായിരുന്നു. പലയിടങ്ങളിലും 25 ശതമാനത്തിനു താളെയായിരുന്നു ഹാജര്‍ നില. കലക്‌ടറേറ്റില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ താഴെയായിരുന്നു. ജീവനക്കാരില്‍ നല്ലൊരു പങ്കിനും സ്വന്തമായി വാഹനങ്ങളുള്ളവരാണെങ്കിലും പണിമുടക്കിന്റെ പേരില്‍ പലരും അവധിയെടുത്തു. സ്വകാര്യബസുകളും ഓട്ടോ, ടാക്‌സികളും നിരത്തിലിറങ്ങിയില്ല. കെ.എസ്‌.ആര്‍.ടി.സി. ഒരു സര്‍വീസ്‌ പോലും നടത്തിയില്ല.
മലബാര്‍ മേഖലയിലേക്കും ബംഗളുരുവിലേക്കും സര്‍വീസ്‌ നടത്തുന്ന പല ബസുകളും തിങ്കളാഴ്‌ച വൈകിട്ടത്തെ ട്രിപ്പും മുടക്കിയതു ജനത്തെ കൂടുതല്‍ വലച്ചു. പണിമുടക്കിന്റെ പേരില്‍ ബംഗളുരുവിലേക്കു മറ്റും സര്‍വീസ്‌ നടത്തുന്ന ബസുകളില്‍ അമിത ചാര്‍ജ്‌ ഈടാക്കിയെന്നും പരാതിയുണ്ട്‌.
ജില്ലയിലെ മോട്ടോര്‍തൊഴിലാളികളും ഉടമകളും വര്‍ക്ക്‌ഷോപ്പ്‌ തൊഴിലാളികളും ഉടമകളും കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ മോട്ടോര്‍ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരും സ്‌പെയര്‍പാര്‍ട്‌സ്‌ കടയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായി.
പണിമുടക്ക്‌ അനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനു ശേഷം നടത്തിയ പാതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു.
കണ്‍വീനര്‍ പി.ജെ. വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌, സി.ഐ.ടി.യു. ജില്ലസെക്രട്ടറി ടി.ആര്‍ രഘുനാഥന്‍, എ.ഐ.ടി.യു.സി സംസ്‌ഥാന സെക്രട്ടറി വി.ബി. ബിനു, പി.കെ. ആനന്ദക്കുട്ടന്‍, ബി. രാമചന്ദ്രന്‍, പി.കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW