Saturday, September 15, 2018 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

സ്വാതന്ത്ര്യസമര സേനാനി അനുസ്‌മരണം

ചങ്ങനാശേരി: സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ചങ്ങനാശേരിക്കു ധീര നേതൃത്വം നല്‍കിയ പെരുന്ന കാഞ്ഞിരത്തുംമൂട്ടില്‍ ഉലഹന്നാന്‍ വിടപറഞ്ഞിട്ട്‌ 54 വര്‍ഷം തികയുന്നു. ഉത്തരവാദ നിവര്‍ത്തന പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന ഉലഹന്നാന്‍ 1937ല്‍ ജനുവരി 20ന്‌ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി പെരുന്ന ശാസ്‌തവട്ടത്ത്‌ എത്തിയപ്പോള്‍ സ്വീകരണസമ്മേളനത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു.
ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ 12നു രണ്ടിനു പെരുന്ന സക്കീര്‍ ഹുസൈന്‍ ഐ.ടി.സി ഹാളില്‍ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തില്‍ സി.എഫ്‌. തോമസ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യസമരസേനാനി ആശ്രിതസംഘം ദേശീയ പ്രസിഡന്റ്‌ ബബില്‍ പെരുന്ന ഉദ്‌ഘാടനം ചെയ്യും. കെ.എ. ലത്തീഫ്‌, അക്കാമ്മ ചാക്കോ മാളിയേക്കല്‍, ജൂലി ബബില്‍ കാഞ്ഞിരത്തുംമൂട്ടില്‍, മുഹമ്മദ്‌ ഇക്‌ബാല്‍, ചന്ദ്രശേഖരന്‍ നായര്‍, വിനീത വര്‍മ്മ, രൂപേഷ്‌ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിക്കും.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW