Wednesday, November 21, 2018 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

കാര്‍ഷികസമൃദ്ധിയുടെ നേര്‍ക്കാഴ്‌ച ചിത്രവുമായി വാസ്‌തു വിദ്യാഗുരുകുലം

പൊന്‍കുന്നം: ഹൈറേഞ്ചിന്റെ കവാടമായ പൊന്‍കുന്നത്തിന്റെ ഗതകാലസ്‌മരണകള്‍ ഉണര്‍ത്തുന്ന തത്സമയ ചുവര്‍ച്ചിത്രം മിനിസിവില്‍ സ്‌റ്റേഷന്റെ ഭിത്തിയില്‍ പിറന്നത്‌ വേറിട്ട വിസ്‌മയക്കാഴ്‌ചയൊരുക്കി.
പൊന്‍കുന്നത്ത്‌ ഒന്‍പതിന്‌ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന മിനിസിവില്‍ സ്‌റ്റേഷന്റെ നടുത്തളത്തിലെ ചുവരിലാണു ആറന്മുള വാസ്‌തുവിദ്യാഗുരുകുലത്തിലെ കലാകാരന്മാര്‍ വര്‍ണചിത്രം വരച്ചത്‌. ഒരുകാലത്ത്‌ പൊന്‍കുന്നത്തിന്റെ കാര്‍ഷികവാണിജ്യസമൃദ്ധി വിളിച്ചോതിയിരുന്ന ചുമടുതാങ്ങിയും കാളവണ്ടിയും ഇപ്പോഴത്തെ റബര്‍ടാപ്പിംഗുമെല്ലാം ചിത്രകാരന്റെ വിരല്‍ത്തുമ്പില്‍ തെളിഞ്ഞു.
അക്ഷരനഗരിയുടെ കിഴക്കന്‍ മേഖലയായ പൊന്‍കുന്നത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന രണ്ടു കൂറ്റന്‍ ആല്‍മരശിഖരങ്ങള്‍ കൈകോര്‍ത്ത്‌ സ്വാഗതമരുളുന്നതാണ്‌ ചിത്രത്തിന്റെ പശ്‌ചാത്തലം. ചിത്രം ഇന്നേ പൂര്‍ത്തിയാവുകയുള്ളൂ.
ഇതില്‍ നിന്ന്‌ കാലാകാലങ്ങളില്‍ കൊഴിഞ്ഞു വീണു കിടക്കുന്ന ഇലകളില്‍ ഇന്ന്‌ ഇവിടെയെത്തുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമെന്നും ആറന്മുള വാസ്‌തുവിദ്യാഗുരുകുലത്തിലെ പ്രധാന ചിത്രകാരന്മാരായ സുരേഷ്‌ മുതുകുളവും പി.കെ.ശ്രീക്കുട്ടന്‍ നായരും പറഞ്ഞു. അക്രിലിക്‌ കളര്‍ ഉപയോഗിച്ചാണ്‌ ചിത്രരചന. എണ്ണച്ചായ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇവിടെയുണ്ട്‌.
സംസ്‌ഥാനപുരാവസ്‌തു പുരാരേഖ മ്യൂസിയം വകുപ്പുകളുടേയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയിലെ കലാകാരന്മാരുടേയും പൊന്‍കുന്നത്തെ ഫോട്ടോഗ്രാഫേഴ്‌സിന്റേയും പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW