Saturday, November 17, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

കുട്ടനാട്‌ പാക്കേജ്‌ പുനര്‍ജീവിപ്പിക്കുവാനുള്ള നീക്കം സ്വാഗതാര്‍ഹം: അതിരൂപത

ചങ്ങനാശേരി: വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കുട്ടനാടിനെ രക്ഷിക്കുന്നതിനും, കുട്ടനാടിന്റെ സമഗ്രവളര്‍ച്ച സാധ്യമാക്കുന്നതിനും കുട്ടനാട്‌ പാക്കേജ്‌ സഹായകമാകുമെന്നും ഇതു പുനര്‍ജീവിപ്പിച്ചു നടപ്പാക്കുവാന്‍ മുന്‍കൈ എടുക്കുന്ന സംസ്‌ഥാന ഗവണ്‍മെന്റിന്റെ നിലപാട്‌ സ്വാഗതാര്‍ഹമാണെന്നും ചങ്ങനാശേരി അതിരൂപത.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനുമായി പ്രളയബാധിത പ്രദേശങ്ങളിലെ ഇടവക വികാരിമാരുടെ യോഗം അതിരൂപതാതലത്തില്‍ നടന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ ചങ്ങനാശേരി അതിരൂപത വളരെ ഫലപ്രദമായി ഇടപെട്ടു എന്നും ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായമെത്തിച്ചു എന്നും യോഗം വിലയിരുത്തി.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുനരധിവാസ സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക്‌ അടിയന്തരമായി എത്തിക്കണമെന്നും, കുട്ടനാട്‌ പാക്കേജ്‌ സമയബന്ധിതമായി നടപ്പാക്കുവാന്‍ കേന്ദ്രസംസ്‌ഥാന ഗവണ്‍മെന്റുകള്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.മാര്‍ തോമസ്‌ തറയില്‍, വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ്‌ മുണ്ടകത്തില്‍, റവ. ഡോ. തോമസ്‌ പാടിയത്ത്‌, ചാന്‍സിലര്‍ റവ. ഡോ. ഐസക്‌ ആലഞ്ചേരി, ചാസ്‌ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ കളരിക്കല്‍, ജാഗ്രതാസമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW