Monday, November 19, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

തുരുത്തി പുന്നമൂട്‌ ജങ്‌ഷനില്‍ സിഗ്‌നല്‍ ലൈറ്റ്‌ സ്‌ഥാപിക്കണമെന്ന്‌

ചങ്ങനാശേരി: എം.സി റോഡില്‍ തുരുത്തി പുന്നമൂട്‌ ജങ്‌ഷനില്‍ ട്രാഫിക്‌ സിഗ്‌നല്‍ ലൈറ്റ്‌ സ്‌ഥാപിക്കുകയും ഹോം ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കുകയും വേണമെന്ന്‌ അമ്പലക്കോടി സംഘശക്‌തി പുരുഷ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു.
നിത്യേന വാഹന അപകടങ്ങള്‍ പെരുകി വരുന്ന മേഖലയാണിത്‌. അപകടങ്ങളും അവയെ തുടര്‍ന്നു മരണങ്ങളും തുടര്‍ക്കഥയാകുമ്പോഴും അധികാരികള്‍ അനങ്ങുന്നില്ല. കോട്ടയം പ്രദേശത്തുനിന്ന്‌ അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ജങ്‌ഷില്‍ അപകടം ഉണ്ടാക്കുന്നു. കാവാലം ഭാഗത്തേക്കും ഇത്തിത്താനം പ്രദേശത്തേക്കും ഉള്ള രണ്ടു പ്രധാന റോഡുകള്‍ ഈ ജങ്‌ഷന്റെ ഇരുവശത്തു നിന്നും ആരംഭിക്കുന്നു. ഈ റോഡുകളില്‍ നിന്ന്‌ എം.സി റോഡ്‌ മുറിച്ച കടക്കാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്‌ഥയാണിപ്പോഴുള്ളത്‌.
സ്‌കൂള്‍ കുട്ടികളും വയോധികരുമായ കാല്‍നട യാത്രക്കാര്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു വേഗത നിയന്ത്രണ സംവിധാനങ്ങള്‍ റോഡില്‍ ഏര്‍പ്പെടുത്തിയെങ്കിലും യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്‌ഥയാണ്‌. പകല്‍ സമയങ്ങളില്‍ വലിയ ട്രാഫിക്‌ ബ്ലോക്കാണ്‌ അനുഭവപ്പെടുന്നത്‌. സുരക്ഷാസംവിധാനങ്ങള്‍ സ്‌ഥാപിക്കാന്‍ വൈകുന്തോറും റോഡില്‍ അപകടങ്ങള്‍ പെരുകുകയാണ്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW