Saturday, September 15, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.35 AM

വിലത്തകര്‍ച്ചയും തൊഴിലില്ലായ്‌മയും വട്ടിപ്പലിശക്കാര്‍ പിടിമുറുക്കുന്നു

ചങ്ങനാശേരി: കാലവര്‍ഷവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും തൊഴില്‍ ക്ഷാമവും മുതലെടുത്തു വട്ടിപ്പലിശ സംഘങ്ങള്‍ പിടിമുറുക്കുന്നു.
വട്ടിപ്പലിശക്കാരില്‍ നിന്നും അമിതമായ പലിശയ്‌ക്കു പണം വായ്‌പ വാങ്ങി നിരവധി പേര്‍ കെണിയില്‍ അകപ്പെടുന്നു. തമിഴ്‌നാട്‌ മേഖലകളില്‍ നിന്നുള്ള വട്ടിപ്പലിശക്കാരാണ്‌ ഇവരെ കെണിയില്‍ അകപ്പെടുത്തുന്നത്‌.
അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരേയും ആദ്യഘട്ടത്തില്‍ പലിശ സംഘങ്ങള്‍ ആവശ്യക്കാര്‍ക്കു നല്‍കും. പണം വാങ്ങിയവര്‍ തിരികെ നല്‍കുന്നതിന്റെ വിശ്വാസ്യതയ്‌ക്കനുസരിച്ചു പിന്നീട്‌ ഒരു ലക്ഷം രൂപ വരെ നല്‍കും. നല്‍കിയ പണം ഇടപാടുകാരില്‍ നിന്നു ദിവസേനയും ആഴ്‌ചയില്‍ എന്ന രീതിയിലുമാണു തിരികെ വാങ്ങുന്നത്‌.
പതിനായിരം രൂപയ്‌ക്കു രണ്ടായിരം, രണ്ടായിരത്തി അഞ്ഞൂറ്‌ എന്ന രീതിയിലാണു പലിശ സംഘങ്ങള്‍ ഇടപാടുകാരില്‍ നിന്ന്‌ ഈടാക്കുന്നത്‌. പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, കുലിപ്പണിക്കാര്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ബിസിനസുകാര്‍, ജോലിക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ വട്ടിപ്പലിശക്കാരുടെ കെണിയില്‍ അകപ്പെടുന്നു.
പണത്തിന്‌ അത്യാവശ്യം വരുമ്പോള്‍ യാതൊരു രേഖയും ഈട്‌ വയ്‌ക്കാതെ നടപടിക്രമങ്ങള്‍ ഇല്ലാതെ പെട്ടെന്നു പണം നല്‍കുന്നതിനാലാണ്‌ ആളുകള്‍ വട്ടിപ്പലിശക്കാരെ കൂടുതലായി ആശ്രയിക്കുന്നത്‌.
പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ ഗുണ്ടാസംഘങ്ങളെ അയച്ചു ഭീഷിണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW