Friday, September 14, 2018 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

മൂന്നാറില്‍ വന്‍ സ്‌പിരിറ്റ്‌ വേട്ട

uploads/news/2018/08/239666/3.jpg

മൂന്നാര്‍: മൂന്നാറില്‍ വന്‍ സ്‌പിരിറ്റ്‌ വേട്ട. കണ്ണന്‍ ദേവന്‍ കമ്പനി നയമാക്കാട്‌ എസ്‌റ്റേറ്റ്‌ വെസ്‌റ്റ്‌ ഡിവിഷനിലെ പുഴയോടു ചേര്‍ന്ന പൊന്തക്കാട്ടില്‍നിന്നാണ്‌ 20 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 600 ലിറ്റര്‍ സ്‌പിരിറ്റ്‌ പിടികൂടിയത്‌.
സ്‌പിരിറ്റ്‌ മാഫിയാ തലവന്‍ പ്രഭാകരന്റെ വീടിനു സമീപത്തുനിന്നാണ്‌ വന്‍ സ്‌പിരിറ്റ്‌ ശേഖരം കണ്ടെത്തിയത്‌. ഇയാള്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഒരാഴ്‌ചയായി മൂന്നാറിലേ തോട്ടം മേഖലകളില്‍ എക്‌സൈസ്‌ വകുപ്പ്‌ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണു പ്രഭാകരന്റെ വീടിനു സമീപത്തും പരിശോധന നടത്തിയത്‌. വീടിനു സമീപത്തെ പുല്‍മേട്ടില്‍ നിരവധി വാഹനങ്ങളുടെ ചക്രത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്‌ഥര്‍ സമീപത്തെ കാടുകളില്‍ നടത്തിയ പരിശോധനയിലാണു വീട്ടില്‍നിന്നും 300 മീറ്റര്‍ അകലെ പൊന്തക്കാട്ടില്‍ സ്‌പിരിറ്റ്‌ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്‌. ഓണം സീസണോടനുബന്ധിച്ചു തോട്ടം മേഘലയില്‍ വില്‍പ്പപനയ്‌ക്കെത്തിച്ച സ്‌പിരിറ്റാണു പിടികൂടിയതെന്നു റെയ്‌ഡിന്‌ നേതൃത്വം നല്‍കിയ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടോമി ജേക്കബ്‌ പറഞ്ഞു. പ്രിവന്റീവ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ബിജു ജോസഫ്‌, വി.പി. സുരേഷ്‌ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ നെബു, ബിജു മാത്യു, കുര്യന്‍ ജെ.യു, ജോസഫ്‌ കെ.പി എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW